Chapter Title : അജ്ഞാതവാസം [കത്തനാർ]
“മോനേ അജൂ... നീയും ലക്ഷ്മിമോളും എവിടാ?”
പടികളിലൂടെ അമ്മയുടെ ശബ്ദം മുകളിലേക്ക് ഉയർന്നുവന്നു.
ആ ശബ്ദം കേട്ട നിമിഷം അജുവിന്റെ ഹൃദയം ഒന്ന് നിലച്ചതുപോലെ തോന്നി.
ലച്ചുവും ഒരുനിമിഷം പതറിയുപോയി.
ഒരു നിമിഷം മുമ്പ് വരെ തമ്മിൽ കണ്ണുകളിലേക്ക് നോക്കിനിന്നിരുന്ന ഇരുവരും ഇപ്പോൾ പരസ്പരം അൽപ്പം മാറിനിന്നു.
“ദൈവമേ...” അജു പല്ലുകടിച്ചുകൊണ്ട് പറഞ്ഞു.
ലച്ചുവിന്റെ പതർച്ച മെല്ലെ കുസൃതിയായി മാറി.
അവൾക്ക് ചിരി വരികയായിരുന്നു.
ആ സാഹചര്യം പോലും അവൾക്ക് തമാശയായി തോന്നിയെന്നതായിരുന്നു പ്രശ്നം.
“ചിരിക്കാതിരിക്ക്,” അജു പതുങ്ങി പറഞ്ഞു.
“ഞാൻ ഒന്നും ചെയ്തില്ലല്ലോ,” അവൾ ചിരി അടക്കിക്കൊണ്ട് പറഞ്ഞു.
“നീ മിണ്ടരുത്.”
അമ്മയുടെ കാലൊച്ച അടുത്തെത്തി.
അജു വേഗം വാതിൽ തുറന്നു.
അമ്മ വാതിൽക്കൽ നിൽക്കുകയായിരുന്നു.
“ആഹാ... നിങ്ങൾ രണ്ടുപേരും ഇവിടെ ഉണ്ടോ?”
“അതെ അമ്മേ,” അജു ഉടൻ മറുപടി പറഞ്ഞു.
“എന്താ ഇത്ര നേരം മുകളിലിരുന്നു?”
അജുവിന്റെ തല ഒരു നിമിഷം ശൂന്യമായി.
അച്ഛൻ മരിച്ചതിൽ പിന്നെ അവൻ ആദ്യമായി അമ്മയോട് ഒരു കള്ളം പറഞ്ഞു.
“അത്... ലച്ചുവിന് മുറി കാണിച്ചുകൊടുക്കുകയായിരുന്നു.”
അമ്മ സംശയത്തോടെ നോക്കി.
“നിന്റെ മുറിയോ?”
“അല്ല... തൊട്ടപ്പുറത്തെ ഒഴിവുള്ള മുറി.”
“ആണോ?”
“ആണമ്മേ.”
അമ്മ കുറച്ചുനേരം അവനെ നോക്കി നിന്നു.
അജുവിന് തോന്നി, കള്ളം പിടിക്കപ്പെട്ടുവെന്ന്.
പക്ഷേ അടുത്ത നിമിഷം അമ്മ ലച്ചുവിലേക്ക് തിരിഞ്ഞു.
“മോളെ, എല്ലാവരും ലച്ചു എന്നാണോ വിളിക്കുന്നത്?”
ലക്ഷ്മിയുടെ മുഖം ഉടനെ തെളിഞ്ഞു.
“മിക്കവരും അതെ അമ്മേ.”
“നിനക്കിഷ്ടമാണോ ആ പേര്?”
“എനിക്കിഷ്ടമുള്ളവർ അങ്ങനെ വിളിക്കുന്നത് വളരെ ഇഷ്ടമാ.”
അവൾ കുറച്ചുകൂടി അടുത്തുവന്നു.
“അമ്മയും ദിവ്യേച്ചിയും
💬 Comments
View all comments