0%

Chapter Title : അജ്ഞാതവാസം [കത്തനാർ]

Author : കത്തനാർ Read All Parts 62.8K

എന്നെ ലച്ചു എന്ന് വിളിച്ചാൽമതി.”

ആ മറുപടി കേട്ട് അമ്മ ചിരിച്ചു.

“അതിൽ എന്താ പ്രശ്നം?”

“അപ്പോ ഇനി ഞാനും ലച്ചൂന്നെ വിളിക്കുന്നുള്ളു,” ദൂരത്ത് നിന്ന് ദിവ്യയുടെ ശബ്ദം കേട്ടു.

എപ്പോഴാണ് പടിക്കെട്ടിന്റെ താഴെനിന്ന് അവളിതൊക്കെ കേട്ടതെന്ന് ആർക്കും മനസ്സിലായില്ല.

ലച്ചു പൊട്ടിച്ചിരിച്ചു.

“കണ്ടോ? എനിക്ക് ഇവിടെ എത്തി ഒരു മണിക്കൂറിനുള്ളിൽ പ്രമോഷൻ കിട്ടി.”

“എന്തിന്റെ?” ദിവ്യ ചോദിച്ചു.

“അതിഥിയിൽ നിന്ന് വീട്ടുകാരിയിലേക്ക്.”

ദിവ്യയും അമ്മയും ഒരുമിച്ച് ചിരിച്ചു.

അജു മാത്രം ശ്വാസം വിട്ടു.

അപകടനില തൽക്കാലം തരണംചെയ്തു.

അജു താഴെയിറങ്ങി അവളുടെ ബാഗ് എടുത്തു അവന്റെ തൊട്ടപ്പുറത്തെ ഒഴിഞ്ഞ എന്നാൽ വളരെ വൃത്തിയായി സൂക്ഷിച്ചിരുന്ന അതിഥി മുറിയിലേക്ക് വച്ചു.

“എന്തെങ്കിലും വേണമെങ്കിൽ വിളിച്ചാൽ മതി മോളെ.” അമ്മ പറഞ്ഞു

“ശരി അമ്മേ.”

“കുളിച്ചു ഫ്രഷ് ആകിക്കോ. യാത്രയും ക്ഷീണവും ഒക്കെ ഉണ്ടാവും.”

അമ്മ പോയശേഷം ലച്ചു വാതിൽ അടച്ചു.

കണ്ണാടിയുടെ മുന്നിൽ നിന്നു.

അവളുടെ സ്വന്തം മുഖം അവളെ നോക്കി ചിരിക്കുന്നതുപോലെ തോന്നി.

രാവിലെ മുതൽ എത്രയെത്ര കാര്യങ്ങളാണ് സംഭവിച്ചത്.

അജുവിനോട് വഴക്ക്.

കരച്ചിൽ.

വീട്ടുവിട്ട് ഇറങ്ങൽ.

ഈ വീട്ടിലെത്തൽ.

ഇപ്പോൾ അവന്റെ വീട്ടിൽ അതിഥിയായിരിക്കുന്നു.

ജീവിതം ചിലപ്പോൾ വളരെ വിചിത്രമാണെന്ന് അവൾക്ക് തോന്നി.

കുളിക്കാൻ കയറിയപ്പോൾ പോലും അവളുടെ മനസ്സ് മുഴുവൻ താഴെയായിരുന്നു.

അമ്മ.

ദിവ്യ.

അജു.

അവർ മൂന്നുപേരും.

അവൾക്ക് പരിചയമില്ലാത്ത ഒരു ചൂട് ഈ വീട്ടിലുണ്ടായിരുന്നു.

സ്വന്തം വീട്ടിൽ ഒരിക്കലും അനുഭവിക്കാത്ത ഒരു കാര്യം.

വീട്ടിലെ ശബ്ദം.

ആളുകൾ തമ്മിൽ സംസാരിക്കുന്നത്.

ഒരുമിച്ച് ചിരിക്കുന്നത്.

ഒരാൾ മറ്റൊരാളെ അന്വേഷിക്കുന്നത്.

അവൾ കണ്ണുകൾ

💬 Comments

View all comments