0%

Chapter Title : അജ്ഞാതവാസം [കത്തനാർ]

Author : കത്തനാർ Read All Parts 62.8K

അടച്ചു.

ഒരു നിമിഷത്തേക്ക് അവിടെ തന്നെ നിൽക്കണമെന്നു തോന്നി.

കുളിച്ച് താഴേക്ക് വന്നപ്പോൾ സമയം ഏഴു മണിയോടടുത്തിരുന്നു.

അടുക്കളയിൽ നിന്ന് ഭക്ഷണത്തിന്റെ മണം വരികയായിരുന്നു.

ഹാളിൽ അമ്മ ഇരുന്ന് പച്ചക്കറി അരിയുകയായിരുന്നു.

“കുളിച്ചു കഴിഞ്ഞോ ലച്ചു?”

“അതെ അമ്മേ.”

“വാ. ഇവിടെ ഇരിക്ക്.”

ലച്ചു അടുത്തുകൂടി ഇരുന്നു.

ചില മിനിറ്റുകൾക്കകം ഗേറ്റിന്റെ ശബ്ദം കേട്ടു.

“കുട്ടികൾ പോയെന്നു തോന്നുന്നു,” അമ്മ പറഞ്ഞു.

ദിവ്യ ട്യൂഷൻ കഴിഞ്ഞ് ക്ഷീണത്തോടെ അകത്തേക്ക് വന്നു.

പക്ഷേ ലച്ചുവിനെ കണ്ടതോടെ മുഖം തെളിഞ്ഞു.

“അടിപൊളി. നീ ഇവിടുന്നു ഒളിച്ചോടിയില്ലല്ലോ.”

“ഞാൻ പോയിരുന്നെങ്കിൽ നിങ്ങളൊക്കെ കരഞ്ഞേനെ.”

“അതും ശരിയാ.”

“പ്രത്യേകിച്ച് അജു.”

“ഹേയ്!” അജു ഉടനെ പ്രതിഷേധിച്ചു.

ദിവ്യ സംശയത്തോടെ അവനെ നോക്കി.

ലച്ചു ചിരിച്ചു.

ആ ചെറിയ വീട്ടിൽ ചിരി നിറഞ്ഞു.

അൽപ്പസമയത്തിനകം എല്ലാവരും ഒരുമിച്ച് ഭക്ഷണത്തിനു ഇരുന്നു.

അജുവിന്റെ ജീവിതത്തിൽ അതൊരു അപൂർവ കാഴ്ചയായിരുന്നു.

സാധാരണ അമ്മയും ദിവ്യയും അവനും മാത്രമേ ഒരുമിച്ച് ഇരിക്കാറുള്ളു.

ഇന്ന് മേശയ്ക്ക് ചുറ്റും നാല് പേർ.

ലച്ചു മിണ്ടാതെ ഇരിക്കുന്ന സ്വഭാവക്കാരിയല്ല.

അതുകൊണ്ട് ഭക്ഷണസമയത്ത് അവൾ മുഴുവൻ വീട്ടിലും ജീവൻ നിറച്ചു.

“അമ്മേ, ഈ കറി സൂപ്പറാണ്.”

“സത്യമോ?”

“അമ്മയാണെ സത്യമാണ്.”

“എന്റെ അമ്മയോ?” ദിവ്യ ചോദിച്ചു

“അല്ല, എന്റെ അമ്മ സത്യം. ഓഹ്... അത് ഇപ്പോൾ കിട്ടാൻ ബുദ്ധിമുട്ടാ. അപ്പോൾ നിങ്ങളുടെ അമ്മേടെ മതി. നിങ്ങളുടെ അമ്മ സത്യം. പോരെ?”

അമ്മ ചിരിച്ചു.

ദിവ്യയും ചിരിച്ചു.

അജു തലകുലുക്കി.

“നീ ഒരിക്കലും നോർമൽ ആയി സംസാരിക്കില്ലേ?”

“ശ്രമിച്ചുനോക്കിയിട്ടുണ്ട്.”

“എന്നിട്ട്?”

“വിജയിച്ചില്ല.”

ഭക്ഷണത്തിനിടയിൽ ലച്ചു കോളേജിലെ

💬 Comments

View all comments