0%

Chapter Title : അജ്ഞാതവാസം [കത്തനാർ]

Author : കത്തനാർ Read All Parts 65.9K

വിശ്വസിച്ചില്ലല്ലേ?”

“അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.”

“ദിവ്യേ...”

“ഡാ, ടെൻഷൻ ആവേണ്ട. ഞാൻ നിന്നെ ചോദ്യം ചെയ്യാൻ വന്നതല്ല.”

അവൾ ചിരിച്ച് അവന്റെ തോളിൽ തട്ടി.

“കിടന്നുറങ്ങ്.”

അവൾ നടന്ന് പോയി.

അജു അവിടെത്തന്നെ നിന്നു.

മുഖം ചൂടാകുകയായിരുന്നു.

അൽപ്പസമയത്തിനു ശേഷം മുകളിലെ മുറിയിലേക്ക് പോകുന്നതിനു മുൻപ് അമ്മയും ദിവ്യയും അടുക്കളയിൽ സംസാരിക്കുകയായിരുന്നു.

“ദിവ്യേ.”

“ഹും?”

“നിനക്കൊന്നും തോന്നുന്നില്ലേ?”

“എന്ത്?”

“ആ കുട്ടി.”

“ലച്ചു?”

“അതെ.”

ദിവ്യ ചിരിച്ചു.

“അമ്മക്കും തോന്നിയോയത് ?”

“തോന്നി.”

“എനിക്കും.”

ഇരുവരും കുറച്ചുനേരം മിണ്ടാതെ നിന്നു.

ശേഷം അമ്മ പറഞ്ഞു.

“പ്രണയമൊക്കെയുണ്ടെങ്കിൽ ഉണ്ടായിക്കോട്ടെ. എനിക്ക് പ്രശ്നമില്ല.”

“എനിക്കും.”

“പക്ഷേ കുട്ടി നല്ലവളായിരിക്കണം.”

“അതെ.”

“പാവപ്പെട്ട വീട്ടിൽ നിന്നാകുമോ?”

ദിവ്യ ആലോചിച്ചു.

“അറിയില്ല.”

“ഹോസ്റ്റൽ അടച്ചതാണെന്ന് പറഞ്ഞു. വേറെ പോകാൻ സ്ഥലമില്ലെന്ന് പറഞ്ഞല്ലോ.”

“അതെ.”

“എന്തായാലും കഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടിയാവും.”

ദിവ്യ തലകുലുക്കി.

“അജുവിനോട് നല്ല രീതിയിൽ പെരുമാറിയാൽ മതി.”

“അതുതന്നെ.”

ആ സംഭാഷണം അവിടെ അവസാനിച്ചു.

രാത്രി കൂടുതൽ ആഴമായി.

വീട്ടിൽ നിശ്ശബ്ദത പടർന്നു.

അമ്മ ഉറങ്ങാൻ പോയി.

ദിവ്യയും മുറിയിലായി.

അജു തന്റെ മുറിയിൽ പുസ്തകം തുറന്ന് ഇരുന്നെങ്കിലും വായിക്കാൻ കഴിഞ്ഞില്ല.

മനസ്സ് മറ്റെവിടെയായിരുന്നു.

അപ്പോൾ വാതിൽക്കൽ ചെറു മുട്ടൽ.

ടക്.

ടക്.

അവൻ തുറന്നു.

പുറത്ത് ലച്ചു.

“എന്താ?”

“ഒന്നുമില്ല.”

“അതിന് ഇങ്ങനെ വാതിൽ മുട്ടണോ?”

അവൾ ചുറ്റും നോക്കി.

ഇടത്.

വലത്.

പടിക്കെട്ട്.

താഴെ.

ആരും ഇല്ലെന്ന് ഉറപ്പുവരുത്തി.

പിന്നെ മുഖം അവന്റെ അടുത്തേക്ക് കൊണ്ടുവന്നു.

“ഇന്ന് രാത്രി പന്ത്രണ്ടിന് എന്റെ മുറിയിലേക്ക് വാ.”

അജു സ്തംഭിച്ചു.

💬 Comments

View all comments