Chapter Title : ബൃഹന്നള [കത്തനാർ]
കറുത്ത ജീപ്പിന്റെ വാതിൽ തുറന്നു.
അതിൽ നിന്ന് ഒരാൾ ഇറങ്ങി.
പിന്നെ മറ്റൊരാൾ.
വീണ്ടും ഒരാൾ.
അങ്ങനെ മൊത്തം അഞ്ചുപേർ.
എല്ലാവരും വലിയ ശരീരമുള്ളവർ.
കണ്ടാൽ തന്നെ ഗുണ്ടകളാണെന്ന് പറയാവുന്ന മുഖങ്ങൾ.
അവരിൽ ഒരാൾ അജുവിന്റെയും ലച്ചുവിന്റെയും മുന്നിലേക്ക് വന്ന് നിന്നു.
"ഏയ്."
അജു ചുവടുനിർത്തി.
"എന്താ?"
മറുപടി വന്നില്ല.
പകരം മറ്റുള്ള നാലുപേരും ഇരുവശങ്ങളിൽ നിന്ന് വളഞ്ഞു.
ലച്ചുവിന്റെ മുഖം വെളുത്തു.
അജുവിന്റെ കണ്ണുകൾ മാത്രം ശാന്തമായിരുന്നു.
"നിങ്ങൾ ആരാ?" അവൻ ചോദിച്ചു.
"ചോദ്യമൊന്നും വേണ്ട."
അവരിൽ ഒരാൾ പുഞ്ചിരിച്ചു.
"പെണ്ണിനെ ഞങ്ങളുടെ കൂടെ വിട്."
ലച്ചു ഞെട്ടി.
"എന്ത്?"
"നീയല്ല."
ഗുണ്ട അവളെ ചൂണ്ടിക്കാട്ടി.
"നീ ഞങ്ങളുടെ കൂടെ വരണം."
"ഇല്ലെങ്കിൽ?"
അജുവിന്റെ ശബ്ദം മാറിയില്ല.
"ഇല്ലെങ്കിൽ നിന്നെ ഇവിടെ തന്നെ കുഴിച്ചിടും."
അതേസമയം കോളേജിലേക്ക് നടക്കുന്ന വിദ്യാർത്ഥികളിൽ പലരും സംഭവം ശ്രദ്ധിക്കാൻ തുടങ്ങി.
അഖിലും മീരയും ദൂരത്ത് നിന്ന് വരികയായിരുന്നു.
"അജുവല്ലേ അത്?" മീര ചോദിച്ചു.
അഖിൽ കണ്ണുകൾ ചുരുക്കി നോക്കി.
"അതെ."
"ആ അഞ്ചുപേരാരാ?"
"അറിയില്ല."
അവർക്കും അസ്വസ്ഥത തോന്നി.
"ഒരുതവണ കൂടി പറയുന്നു."
ഗുണ്ട മുന്നോട്ട് വന്നു.
"മാറിനിൽക്ക്."
അവൻ അജുവിന്റെ നെഞ്ചിൽ ശക്തിയായി തള്ളി.
ലച്ചു പേടിച്ച് ഒരു ചുവട് പിന്നോട്ട് നീങ്ങി.
പക്ഷേ അജു ഇളകിയില്ല.
അത് കണ്ടപ്പോൾ അഞ്ചുപേരുടെയും മുഖം മാറി.
“ഓ…ഹീറോ കളിക്കുവാണോ?"
ഒരാൾ പരിഹസിച്ചു.
അടുത്ത നിമിഷം.
അവൻ മുഷ്ടി ചുരുട്ടി അജുവിന്റെ മുഖത്തേക്ക് അടിച്ചു.
അവിടെ നിന്ന എല്ലാവരും ആക്രമണം കാരണം വീഴുന്ന അർജുനെ പ്രതീക്ഷിച്ചു.
പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു.
അടിക്കാൻ
💬 Comments
View all comments