0%

Chapter Title : ബൃഹന്നള [കത്തനാർ]

Author : കത്തനാർ Read All Parts 47K

"വേണ്ട സാർ."

എല്ലാവരും അവളെ നോക്കി.

"എന്തിന്?"

ഇൻസ്പെക്ടർ ചോദിച്ചു.

ലച്ചു ദീർഘമായി ശ്വസിച്ചു.

"ഇവർ ആരാണെന്ന് എനിക്ക് ഉറപ്പില്ല."

അത് പൂർണ്ണ സത്യമല്ലായിരുന്നു.

പക്ഷേ അവളുടെ മനസ്സിൽ ഒരു പേര് ഉയർന്നുവന്നിരുന്നു.

രേവതി.

അവളുടെ രണ്ടാനമ്മ.

"എന്തോ കാരണം കൊണ്ട് അവർ വിട്ടതാകാം."

"പക്ഷേ കേസ് കൊടുത്താൽ വിഷയം വലുതാകും."

"എനിക്ക് ഇപ്പോൾ അതൊന്നും വേണ്ട."

ഇൻസ്പെക്ടർ കുറച്ച് നേരം ആലോചിച്ചു.

"നിങ്ങളുടെ ഇഷ്ടം."

"എങ്കിലും ഞങ്ങൾ അന്വേഷണം നടത്തും."

പോലീസ് പോയ ശേഷം അല്പസമയം എല്ലാവരും നിശ്ശബ്ദരായിരുന്നു.

അവസാനം അജു ചോദിച്ചു.

"നിനക്ക് ശരിക്കും രേവതിയാണെന്ന് തോന്നുന്നുണ്ടോ?"

ലച്ചു കണ്ണ് താഴ്ത്തി.

"അറിയില്ല."

"പക്ഷേ സംശയമുണ്ട്."

"അവൾക്ക് എന്നെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകണമാരിക്കും. അച്ഛൻ വിളിച്ചു വഴക്കിട്ടുകാണും. അല്ലേൽ എന്നെ കൊല്ലാൻ ആരിക്കും. അവർക്കു ആ ആഗ്രഹം എന്നും ഉണ്ടായിരുന്നു. അല്ലെങ്കിൽ നിയന്ത്രിക്കാനാരിക്കും."

"അപ്പോൾ പരാതി കൊടുക്കാതിരുന്നത്?"

അഖിൽ ചോദിച്ചു.

"അച്ഛന് കൂടുതൽ പ്രശ്നം ഉണ്ടാക്കാൻ എനിക്ക് തോന്നുന്നില്ല."

ലച്ചു പറഞ്ഞു.

"ഞാൻ നേരിട്ട് അച്ഛനോട് സംസാരിച്ചോളാം."

"എല്ലാം പറയും."

"ഇന്നുതന്നെ."

അജു അവളെ നോക്കി.

അവളുടെ കണ്ണുകളിൽ ഭയം ഉണ്ടായിരുന്നു.

പക്ഷേ അതിനേക്കാൾ കൂടുതൽ ദൃഢനിശ്ചയവും.

ആ സംഭവം അവിടെ അവസാനിച്ചു. അല്ലെങ്കിൽ അവസാനിച്ചു എന്നവർ കരുതി.

പക്ഷേ വാർത്ത അവസാനിച്ചില്ല.

അത് കോളേജിലാകെ കാട്ടുതീപോലെ പടർന്നു.

ഒന്നാം വർഷം.

രണ്ടാം വർഷം.

മൂന്നാം വർഷം.

ഫൈനൽ ഇയർ.

എല്ലായിടത്തും ഒരേ വിഷയം.

"അഞ്ചുപേരെ അടിച്ച ആ പയ്യൻ."

"കളരി അറിയുന്ന അജു."

“മർമ്മം ഉപയോഗിക്കുന്ന അജു."

ഉച്ചയോടെ.

അജു ക്യാമ്പസിലൂടെ നടക്കുമ്പോൾ.

💬 Comments

View all comments