0%

Chapter Title : ബൃഹന്നള [കത്തനാർ]

Author : കത്തനാർ Read All Parts 46K

മാത്യു സർ ഇടപെട്ടു.

“കോളേജിൽ വന്നു ഒരു വിദ്യാർത്ഥിയുടെ മേലെ കൈവച്ചതിനാണ് ഞാൻ നിങ്ങളെ വിളിച്ചത്. സർ ഇവനെ ക്രോസ്സ് ചെയ്യാണ്ട് ഗുണ്ടകളെ കസ്റ്റഡിയിൽ എടുക്കു സാറേ.”

പോലീസ് അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തു.

അവരിൽ രണ്ടുപേരെ ആശുപത്രിയിലേക്ക് അയക്കേണ്ടി വന്നു.

മാരക പരിക്കുകളൊന്നുമില്ലായിരുന്നു.

പക്ഷേ ഇനി അടിപിടി ചെയ്യാൻ കുറച്ച് ദിവസം കഴിയില്ലെന്ന് ഉറപ്പായിരുന്നു.

മീര അജുവിന്റെ അടുത്തേക്ക് ഓടി വന്നു.

അവളുടെ മുഖം ആവേശം കൊണ്ട് തിളങ്ങുകയായിരുന്നു.

"അജു!"

"ഹും?"

"നീ മനുഷ്യനല്ല."

"എന്ത്?"

"നീ മുഴുവൻ സർപ്രൈസുകളുടെ പാക്കേജാണ്."

അഖിലും എത്തി.

ഇപ്പോഴും ഞെട്ടൽ മാറിയില്ല.

"ഡാ."

"എന്താ?"

"നീ ഇത്രയും വലിയ ഫൈറ്ററാണെന്ന് എന്നോട് പറഞ്ഞില്ലല്ലോ?"

അജു ചുമൽ കുലുക്കി.

"ആരും ചോദിച്ചില്ല."

"ഞാൻ ഇപ്പോൾ ചോദിക്കുകയാണ്."

മീര ഉടനെ പറഞ്ഞു.

"അതെ. വിശദീകരണം വേണം."

അജു ചിരിച്ചു.

"ചെറുപ്പം മുതൽ കളരി പഠിച്ചിട്ടുണ്ട്."

"ചെറുപ്പം മുതൽ?"

"അതെ."

"അതിനൊപ്പം കുറച്ചു മർമ്മവും."

അഖിൽ കണ്ണിറുക്കി.

"അതുകൊണ്ടാണോ അവർ ഓരോരുത്തരും ബട്ടൺ ഓഫ് ചെയ്തപോലെ വീണത്?"

"കുറച്ച് അങ്ങനെ."

മീര കൈയടിച്ചു.

"വാവ്!"

"ഇത് ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും കിടിലൻ ഫൈറ്റാണ്."

ലച്ചു ഒന്നും പറഞ്ഞില്ല.

അവൾ ഇപ്പോഴും ഭയത്തിന്റെ ശേഷിപ്പിൽ നിന്നു പുറത്തുവന്നിരുന്നില്ല.

പോലീസ് മൊഴിയെടുത്തു.

ആക്രമണം നടന്ന രീതി രേഖപ്പെടുത്തി.

ഇൻസ്പെക്ടർ അവസാനം ലച്ചുവിനോട് ചോദിച്ചു.

“കോളേജിൽ അതിക്രമിച്ചു കേറി പ്രശ്നമുണ്ടാക്കിയതിനു ഞങ്ങൾ തന്നെ കേസെടുക്കും. അതിന്റെ കൂടെ കുട്ടി ഒരു പരാതി എഴുതുമോ?"

അവൾ മിണ്ടാതെ നിന്നു.

"ലക്ഷ്മി?"

അഖിൽ പതുക്കെ വിളിച്ചു.

കുറച്ചു നിമിഷങ്ങൾക്കുശേഷം അവൾ പറഞ്ഞു.

💬 Comments

View all comments