0%

Chapter Title : ബൃഹന്നള [കത്തനാർ]

Author : കത്തനാർ Read All Parts 45K

ഇപ്പോൾ ശരിക്കും ഭയന്നിരുന്നു.

എങ്കിലും പിന്നോട്ടില്ല.

ഒരുമിച്ച് ആക്രമിച്ചു.

ഒരാൾ പിന്നിൽ നിന്ന്.

ഒരാൾ മുന്നിൽ നിന്ന്.

അജു തിരിഞ്ഞു.

താഴ്ന്നു.

കൈ പിടിച്ചു വലിച്ചു.

ശരീരഭാരം ഉപയോഗിച്ച് ഒരാളെ വളച്ചെറിഞ്ഞു.

ധപ്!

ഗുണ്ട നിലത്തുവീണു.

അഞ്ചാമൻ ചാടിവന്നപ്പോൾ.

ഒരു കറങ്ങുന്ന കാലടി.

അവന്റെ താടി കുലുങ്ങി.

അയാൾ നിലത്തു വീണു.

പിന്നെ എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല.

മുഴുവൻ സംഭവം നടന്നത് ഒരു മിനിറ്റിനുള്ളിൽ.

അഞ്ചുപേർ.

അഞ്ചുപേരും നിലത്ത്.

ഒരാൾ കരയുന്നു.

ഒരാൾ അലറുന്നു.

ചിലർ എഴുന്നേൽക്കാൻ ശ്രമിക്കുന്നു.

വീണ്ടും വീഴുന്നു.

അവിടെയുള്ള വിദ്യാർത്ഥികൾ നിശ്ശബ്ദരായി.

ആരും സംസാരിച്ചില്ല.

ഒരുപെൺകുട്ടി പതുക്കെ പറഞ്ഞു.

“ആ ഫസ്റ്റ് ഇയർ ചെക്കൻ ഒറ്റയ്ക്ക് അഞ്ചുപേരെ, അതും ഗുണ്ടകളെ തോൽപ്പിച്ചോ?"

മറ്റൊരാൾ തലകുലുക്കി.

"അതെ."

"എങ്ങനെയാ?"

"എനിക്കറിയില്ല."

ലച്ചുവിന്റെ കണ്ണുകൾ അജുവിൽ തന്നെയായിരുന്നു.

അവനും അവളെ നോക്കി.

"നിനക്ക് ഒന്നും പറ്റിയില്ലല്ലോ?"

അതാണ് അവൻ ആദ്യം ചോദിച്ചത്.

അവൾക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ല.

വെറും തലയാട്ടി.

അതിനിടയിൽ കോളേജ് സ്റ്റാഫ് എത്തി.

സെക്യൂരിറ്റി ജീവനക്കാർ.

ചില അധ്യാപകർ.

സംഭവം കേട്ടതുമാത്രം അവർ പൊലീസിനെ വിളിച്ചിരുന്നു.

പത്ത് മിനിറ്റിനകം പൊലീസ് ജീപ്പ് എത്തി.

ഇൻസ്പെക്ടർ ഇറങ്ങി.

ചുറ്റും നോക്കി.

പിന്നെ നിലത്ത് കിടക്കുന്ന ഗുണ്ടകളെ നോക്കി.

വീണ്ടും അജുവിനെ നോക്കി.

"ഇവരെ ആരാ അടിച്ചത്?"

ചുറ്റുമുണ്ടായിരുന്ന നൂറു വിദ്യാർത്ഥികളും ഒരേ ദിശയിലേക്ക് വിരൽ ചൂണ്ടി.

അജു.

ഇൻസ്പെക്ടർ ഒരു നിമിഷം മിണ്ടാതെ നിന്നു.

"നീയോ?"

"അതെ സാർ."

"ഒറ്റയ്ക്കോ?"

"അതെ."

ഇൻസ്പെക്ടർ പതുക്കെ ചിരിച്ചു.

"വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്."

"സാർ."

എഞ്ചിനീയറിംഗ് ഫിസിക്സ്‌ എടുക്കുന്ന

💬 Comments

View all comments