Chapter Title : ബൃഹന്നള [കത്തനാർ]
ലച്ചു പ്രതിഷേധിച്ചു.
പക്ഷേ മുഖം ചുവന്നു.
അജു ഒരു നിമിഷം അവളെ നോക്കി.
പിന്നെ പുഞ്ചിരിച്ചു.
"ആണോ?"
"അജു!"
"ശരി ശരി."
അഖിലും അവിടെ എത്തി.
"ഡാ."
"എന്താ?"
"നിനക്ക് ഇനി സമാധാനം കിട്ടില്ല."
"എന്തിന്?"
"രാവിലെ അഞ്ചുപേരെ അടിച്ചു."
"ഉച്ചയ്ക്ക് ഹീറോയായി."
"വൈകിട്ട് ഫാൻ ക്ലബ്ബ് തുടങ്ങും."
എല്ലാവരും ചിരിച്ചു.
ലച്ചു മാത്രം പാതി ചിരിച്ചു.
പാതി മുഖം ചുളിച്ചു.
അത് കണ്ട അജു അവളുടെ അടുത്തേക്ക് ചെരിഞ്ഞു.
പതുക്കെ പറഞ്ഞു.
"എനിക്ക് ആരുടെയും ശ്രദ്ധ വേണ്ട."
"എനിക്കറിയാം."
"പിന്നെ?"
"എനിക്കൊന്നും ഇല്ല."
"കള്ളം."
ലച്ചു കണ്ണുരുട്ടി.
"പോടാ."
അജു ചിരിച്ചു.
വളരെ സന്തോഷത്തോടെ.
കാരണം അവൾക്ക് അസൂയ തോന്നിയത് പോലും അവന്റെ മനസ്സിൽ ഒരു വിചിത്രമായ സന്തോഷം നിറച്ചിരുന്നു.
പക്ഷേ അവരുടെ അറിവില്ലാതെ.
നഗരത്തിന്റെ മറുഭാഗത്ത്.
ഒരു ആശുപത്രി മുറിയിൽ.
അഞ്ച് ഗുണ്ടകളിൽ ഒരാൾ കിടക്കുകയായിരുന്നു.
അവന്റെ ഫോൺ ചെവിയോട് ചേർന്നിരുന്നു.
“സാറേ..."
അവൻ ഭയന്ന് പറഞ്ഞു.
“സാറു കണ്ടതല്ലേ ആ നായിന്റെമോൻ..."
മറുവശത്ത് കുറച്ചുനേരം നിശ്ശബ്ദത.
ശേഷം ഒരു തണുത്ത ശബ്ദം.
"ഞാൻ പറഞ്ഞ പെൺകുട്ടിയുമായി നാളെ നിങ്ങളിവിടെ വന്നില്ലേൽ, പിന്നൊരു സൂര്യോദയത്തിന് സാക്ഷിയാവൻ നീ കാണില്ല അച്ചു. “
ഗുണ്ട വിറച്ചു.
"അവളുടെ കൂടെയുണ്ടായിരുന്ന ആ പയ്യൻ..."
"എന്ത് പയ്യൻ? നീയൊക്കെ അഞ്ചണ്ണമുണ്ടാരുന്നല്ലോ. “
"അയാൾ... മനുഷ്യനല്ല."
“ആണ്. ഒരു കത്തികേറിയാൽ, അവനും ചോര തുപ്പും. തീർത്തേക്ക്.”
കോൾ അവസാനിപ്പിക്കാൻ അപ്പുറത്തെ തലക്കലെ ആൾ പോയപ്പോൾ, ഗുണ്ട അച്ചു പറഞ്ഞു.
“സാറേ എങ്കിൽ ഒരു കാര്യം ചെയ്താലോ?...”
അച്ചു തന്റെ യജമാനന്റെ
💬 Comments
View all comments