Chapter Title : ബൃഹന്നള [കത്തനാർ]
ഇരിക്ക്.”
“അജു—”
“കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന് തോന്നിയാൽ നേരെ സ്കൂട്ടർ എടുത്ത് പോകണം.”
“ഞാൻ നിന്നെ വിട്ട് പോകില്ല.”
“പ്രോമിസ് ചെയ്യ്.”
അവൾ ഒന്നും പറഞ്ഞില്ല.
അവന്റെ കണ്ണുകളിലേക്ക് നോക്കി.
പിന്നെ മെല്ലെ തലകുലുക്കി.
അജു മുന്നോട്ട് നടന്നു.
ഒരു ഗുണ്ട ചിരിച്ചു.
“ഇവനാ?”
“ഒരുത്തൻ മാത്രം വന്നല്ലോ.”
“ഇവനുവേണ്ടിയാണോ ഇത്ര നാടകം?”
അജു ഒന്നും പറഞ്ഞില്ല.
അവൻ അഖിലിനെയും മീരയെയും നോക്കി.
അപ്പോൾ.
മീര പെട്ടെന്ന് തല ആട്ടാൻ തുടങ്ങി.
വല്ലാതെ.
തുടർച്ചയായി.
എന്തോ പറയാൻ ശ്രമിക്കുന്നതുപോലെ.
അവളുടെ കണ്ണുകൾ അജുവിലേക്ക്.
പിന്നെ അഖിലിലേക്ക്.
വീണ്ടും അജുവിലേക്ക്.
ലച്ചുവിന് ഒന്നും മനസ്സിലായില്ല.
“എന്താ അവൾ ചെയ്യുന്നത്?”
അവൾ സ്വയം ചോദിച്ചു.
പക്ഷേ അതിനിടയിൽ ആദ്യ ആക്രമണം വന്നു.
ഇരുമ്പ് പൈപ്പ് നേരെ അജുവിന്റെ തലയിലേക്ക്.
അവൻ ഒറ്റ ചുവടിൽ മാറി.
പൈപ്പ് വായുവിലൂടെ കടന്നു.
അടുത്ത നിമിഷം.
അജുവിന്റെ വിരലുകൾ ആക്രമിയുടെ കഴുത്തിലെ ഒരു മർമസ്ഥാനത്ത് തട്ടി.
ആ മനുഷ്യൻ ഞെട്ടി.
കണ്ണുകൾ മറിഞ്ഞു.
നിലത്തേക്ക് വീണു.
ബാക്കിയുള്ളവർ ഒരു നിമിഷം മടിച്ചു.
“പിടിക്കവനെ!”
അവർ ഒരുമിച്ച് ചാടി.
ലച്ചുവിന്റെ കണ്ണുകൾ വിസ്മയത്തോടെ വലുതായി.
അവൾ അജുവിനെ കണ്ടിട്ടുണ്ട്.
ചിരിച്ചും കളിച്ചും.
പഠിച്ചും.
അവളോട് തർക്കിച്ചും.
പിന്നെ ആ ഗുണ്ടകളെ ഇടിച്ചപ്പോഴും.
പക്ഷേ ഇങ്ങനെ?
ഒരിക്കലും കണ്ടിട്ടില്ല. ഇരയെ പിച്ചിച്ചീന്താൻ പായുന്ന നരഭോജിയുടെ കണ്ണുകൾ.
ഒരു പൈപ്പ്.
ഒരു വടി.
രണ്ട് പേരുടെ ഒരുമിച്ചുള്ള ആക്രമണം.
അജു തിരിഞ്ഞു.
കുനിഞ്ഞു.
ഒരാളെ മുട്ടിൽ അടിച്ചു.
മറ്റെയാളുടെ കൈപ്പത്തി മർമസ്ഥാനത്ത് തട്ടി.
രണ്ടുപേരും വീണു.
മറ്റൊരാൾ പിന്നിൽ
💬 Comments
View all comments