0%

Chapter Title : ബൃഹന്നള [കത്തനാർ]

Author : കത്തനാർ Read All Parts 53K

“ഞാൻ വരും.”

“ലച്ചു—”

“ഇല്ല.”

അവരുടെ മുഖം കണ്ടപ്പോൾ ശശിയുടെ ചിരിയും മാറി.

“ഏതെങ്കിലും കുഴപ്പമുണ്ടോ?”

അജു ഒരു നിമിഷം മിണ്ടാതെ നിന്നു.

പിന്നെ പറഞ്ഞു.

“ആ താഴേവനത്തുള്ള ഉപയോഗശൂന്യമായ വാട്ടർ ടാങ്കിന്റെ അടുത്തേക്ക് പോകണം.”

“ഈ രാത്രിയിൽ?”

“അതെ.”

“എന്തിനാ?”

അജു മറുപടി പറഞ്ഞു.

ശശിയുടെ മുഖം ഉടനെ ഗൗരവമായി.

“ഞാനും വരട്ടെ?”

“വേണ്ട.”

“അജു—”

“ചേട്ടാ, സമയം ഇല്ല.”

താക്കോൽ വാങ്ങി അവൻ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു.

ലച്ചു പിന്നിൽ കയറി.

അടുത്ത നിമിഷം അവർ ഇരുട്ടിലേക്ക് പാഞ്ഞു.

റോഡ് ശൂന്യമായിരുന്നു.

കാറ്റ് ശക്തമായി മുഖത്തടിച്ചു.

ആരും ഒന്നും സംസാരിച്ചില്ല.

എഞ്ചിന്റെ ശബ്ദം മാത്രം.

നാലു കിലോമീറ്റർ.

പക്ഷേ ആ രാത്രി അത് നാല്പത് കിലോമീറ്റർ പോലെ തോന്നി.

ഒടുവിൽ പഴയ വാട്ടർ ടാങ്കിന്റെ സിലൂവെറ്റ് ഇരുട്ടിൽ പ്രത്യക്ഷപ്പെട്ടു.

തകർന്ന മതിലുകൾ.

കുറ്റിച്ചെടികൾ.

ഉപേക്ഷിക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങൾ.

ഭയപ്പെടുത്തുന്ന നിശബ്ദത.

അവർ സ്കൂട്ടർ നിർത്തി.

അജുവിന്റെ കണ്ണുകൾ സ്ഥലമാകെ പരിശോധന നടത്തി.

പിന്നെ അവൻ കണ്ടു.

വാട്ടർ ടാങ്കിന് താഴെ.

രണ്ട് കസേരകൾ.

അതിൽ കെട്ടിയിട്ട രണ്ടു പേർ.

അഖിൽ.

മീര.

കൈകൾ പിന്നിലേക്ക് കെട്ടിയിരിക്കുന്നു.

വായിൽ ടേപ്പ്.

മുഖത്ത് മർദ്ദനത്തിന്റെ അടയാളങ്ങൾ.

ലച്ചു ഞെട്ടി.

“മീര!”

ശബ്ദം കേട്ടതും മീര തല ഉയർത്തി.

അവളുടെ കണ്ണുകളിൽ ഭയം.

അവരുടെ ചുറ്റും.

ഒന്ന്.

രണ്ട്.

മൂന്ന്…

എട്ട്.

ഏകദേശം എട്ട് ഗുണ്ടകൾ.

ചിലരുടെ കയ്യിൽ ഇരുമ്പ് പൈപ്പ്.

ചിലരുടെ കയ്യിൽ വടി.

ഒരാളുടെ കയ്യിൽ വെട്ടുകത്തി.

അജു സ്കൂട്ടറിൽ നിന്ന് ഇറങ്ങി.

“ലച്ചു.”

“ഹും?”

“ഇവിടെ

💬 Comments

View all comments