0%

Chapter Title : ബൃഹന്നള [കത്തനാർ]

Author : കത്തനാർ Read All Parts 52.5K

“ഞാൻ പോലീസിനെ വിളിക്കും.”

ആ മനുഷ്യൻ ചിരിച്ചു.

“വിളിക്ക്.”

പിന്നെ ശബ്ദം തണുത്തു.

“പക്ഷേ പോലീസുകാരൻ എത്തുന്നതിനുമുമ്പ് ഇവരുടെ ശവം കിട്ടും.”

കോളിന്റെ മറുവശത്ത് എന്തോ അടിക്കുന്ന ശബ്ദം കേട്ടു.

അതിനൊപ്പം അഖിലിന്റെ വേദന നിറഞ്ഞ അലർച്ചയും.

അടുത്ത നിമിഷം കോൾ വിച്ഛേദിക്കപ്പെട്ടു.

വീട്ടിലാകെ നിശബ്ദത.

ചില സെക്കൻഡ് ആരും ഒന്നും മിണ്ടിയില്ല.

“പോലീസിനെ വിളിക്കണം,” ലച്ചു പെട്ടെന്ന് പറഞ്ഞു.

അവൾ ഫോൺ തുറന്നു.

അജു അവളുടെ കൈ പിടിച്ചു.

“വേണ്ട.”

“അജു, അവർ മീരയെയും അഖിലിനെയും—”

“എനിക്കറിയാം.”

“അപ്പോൾ?”

“ഇത് വലയാണ്.”

“അതുകൊണ്ടുതന്നെയാണ് പോലീസ് വേണമെന്ന് പറയുന്നത്.”

അവൻ തലകുലുക്കി.

“നമ്മൾ പോലീസ് വിളിക്കുന്ന നിമിഷം അവർ രണ്ടുപേരും അപകടത്തിലാകും.”

“പക്ഷേ—”

“ഞാൻ പോകുന്നു.”

“ഞാനും വരും.”

“ഇല്ല.”

“വരും.”

അവൻ അറിയാമായിരുന്നു.

ഇപ്പോഴത്തെ ലച്ചുവിനെ തടയാൻ പറ്റില്ല.

അവൻ വേഗം പുറത്തേക്ക് നടന്നു.

ലച്ചു പിന്നാലെ ഓടി.

“അജു!”

അമ്മ വാതിലിനരികിൽ നിന്നു.

“എന്താ? എവിടേക്കാ പോകുന്നത്?”

ദിവ്യയും എഴുന്നേറ്റു.

“ഈ സമയത്തോ?”

“അമ്മേ ഇപ്പോൾ പറയാൻ പറ്റില്ല,” അജു പറഞ്ഞു.

“അത്യാവശ്യമാണ്.”

“അജു—”

“പിന്നെ പറയും.”

അവൻ നിർത്താതെ നടന്നു.

ലച്ചു പിന്നെയും അവന്റെ പിന്നാലെ.

മൂന്ന് വീടുകൾ കഴിഞ്ഞാൽ ശശി ചേട്ടന്റെ വീടായിരുന്നു.

മുറ്റത്ത് ഒരു പഴയ സൈക്കിൾ മറിച്ചിട്ട് എന്തോ റിപ്പയർ ചെയ്യുകയായിരുന്നു ശശി.

“അജു?”

“ചേട്ടാ, സ്കൂട്ടറിന്റെ താക്കോൽ വേണം.”

“ഇപ്പോൾ?”

“അത്യാവശ്യമാണ്.”

ശശിക്കു എന്തോ പന്തികേട് തോന്നി.

“എന്താ പ്രശ്നം?”

“പിന്നെ പറയാം.”

അതേസമയം ഓടികിതച്ച് ലച്ചുവും എത്തി.

“ഞാനും വരും.”

“ഇല്ല,” അജു വീണ്ടും പറഞ്ഞു.

💬 Comments

View all comments