0%

Chapter Title : ബൃഹന്നള [കത്തനാർ]

Author : കത്തനാർ Read All Parts 51.3K

“ഇവൾക്ക് വീണ്ടും എന്തോ വിടുവാ പറയാനുണ്ടാവും. എന്റെ അജൂട്ടന്റെ സംസാരമില്ലായ്മയിൽ ബോറടിച്ചു ഇരിക്കുന്ന എനിക്കുള്ള ആശ്വാസമിതാ എത്തിപ്പോയി.”

അവൾ കോൾ എടുത്തു.

“ഹലോ മീര—”

പക്ഷേ മറുവശത്ത് മീരയുടെ ശബ്ദമല്ല.

ഒരു പുരുഷന്റെ പരുക്കൻ ശബ്ദം.

“ലക്ഷ്മി കൃഷ്ണ?”

ലച്ചുവിന്റെ മുഖത്തെ ചിരി അപ്രത്യക്ഷമായി.

“ആരാണ്?”

അജു അത് ശ്രദ്ധിച്ചു.

അവൾ ഉടനെ കൈകൊണ്ട് അവനെ വിളിച്ചു.

അജു അടുത്തുവന്നു.

ലച്ചു ഒന്നും പറയാതെ ഫോൺ ചെവിയിൽ വെച്ചുതന്നെ നിന്നു.

അവൻ അവളുടെ തൊട്ടരികിലേക്ക് ചാഞ്ഞു.

അവന്റെ ചെവി അവളുടെ ചെവിക്കരികിൽ.

ഇപ്പോൾ ഇരുവർക്കും ആ ശബ്ദം കേൾക്കാം.

“ആരാണെന്ന് അറിയേണ്ട ആവശ്യമില്ല.”

ലച്ചുവിന്റെ നെഞ്ചിടിപ്പ് കൂടി.

“മീര എവിടെയാണ്?”

മറുവശത്ത് ഒരു ചിരി.

“എന്റെ കൂടെയുണ്ട്.”

ഒരു നിമിഷം നിശബ്ദത.

പിന്നെ—

“അഖിലും.”

അജുവിന്റെ മുഖം കടുത്തു.

ലച്ചുവിന്റെ വിരലുകൾ വിറച്ചു.

“എന്താണ് പറയുന്നത്?”

“ഞാൻ പറഞ്ഞത് മനസ്സിലായില്ലേ?”

പിന്നെ ഒരു നിലവിളി.

മൂക്കടച്ചതുപോലുള്ള ശബ്ദം.

ആരോ വായ് മൂടിയിരിക്കുകയാണ് എന്ന വ്യക്തമായ തോന്നൽ.

മീര.

ലച്ചുവിന്റെ രക്തം തണുത്തുപോയി.

“അവളെ ഒന്നും ചെയ്യരുത്.”

“അത് നിന്റെ കയ്യിലാണ്.”

“നിനക്ക് എന്ത് വേണം?”

“ഒരു മണിക്കൂറിനുള്ളിൽ താഴേവനത്തുള്ള പഴയ വാട്ടർ ടാങ്കിലേക്ക് വാ.”

അജുവിന്റെ കണ്ണുകൾ ചെറുതായി.

അവന് ആ സ്ഥലം അറിയാം.

പഴകിയ ഉപേക്ഷിക്കപ്പെട്ട വാട്ടർ ടാങ്ക്.

ഗ്രാമത്തിൽ നിന്ന് കുറച്ച് അകലെയുള്ള സ്ഥലം.

രാത്രിയായാൽ ആരും പോകാത്ത ഭാഗം.

“ഞാൻ വന്നില്ലെങ്കിൽ?”

“അപ്പോൾ ആദ്യം അഖിൽ മരിക്കും.”

മറുവശത്ത് നിശബ്ദത.

പിന്നെ.

“ശേഷം മീര.”

ലച്ചുവിന്റെ ശ്വാസം മുറിഞ്ഞു.

“ഇല്ല!”

“അപ്പോൾ വരിക.”

💬 Comments

View all comments