0%

Chapter Title : ബൃഹന്നള [കത്തനാർ]

Author : കത്തനാർ Read All Parts 50.5K

പതിവുപോലെ വീട്ടിലേക്ക് മടങ്ങി.

വീട്ടിലെത്തുമ്പോഴേക്കും ഇരുട്ട് വീണിരുന്നു.

അമ്മ അടുക്കളയിൽ ആയിരുന്നു.

ദിവ്യ ട്യൂഷൻ കഴിഞ്ഞ് ലാപ്ടോപ്പുമായി ഇരിക്കുകയായിരുന്നു.

അവരെ കണ്ടതും അമ്മ ചോദിച്ചു.

“ഇന്ന് രണ്ടുപേരുടെയും മുഖത്ത് വലിയ സന്തോഷമാണല്ലോ.”

ലച്ചു അജുവിനെ നോക്കി.

അജു ലച്ചുവിനെ നോക്കി.

ദിവ്യ അത് ശ്രദ്ധിച്ചു.

അവൾ മെല്ലെ ചിരിച്ചു.

“അമ്മേ... ഇവരെ ഇനി നിരീക്ഷിക്കേണ്ട ആവശ്യമില്ല. കേസ് തീർന്നിട്ടുണ്ട്.”

“എന്ത് കേസ്?”

“ഒന്നുമില്ല,” അജു വേഗം പറഞ്ഞു.

ലച്ചു പൊട്ടിച്ചിരിച്ചു.

ഭക്ഷണത്തിന് മുമ്പ് മുറിയിലേക്ക് പോയ ലച്ചു തന്റെ ഫോണെടുത്തു.

അച്ഛനെ വിളിച്ചു.

ഒരിക്കൽ.

രണ്ടാമതും.

മൂന്നാമതും.

കോൾ എടുക്കുന്നില്ല.

അവളുടെ മുഖം പതിയെ ഗൗരവമായി.

അജു അടുത്ത് നിന്നിരുന്നു.

“എടുക്കുന്നില്ലേ?”

“ഇല്ല.”

“വീണ്ടും വിളിക്ക്.”

അവൾ വീണ്ടും ശ്രമിച്ചു.

ഫോൺ റിംഗ് ചെയ്തു.

പക്ഷേ ആരും എടുത്തില്ല.

അവൾ ഫോൺ താഴ്ത്തി.

“ഞാൻ ഇന്ന് അറ്റാക്ക് ചെയ്യപ്പെട്ട കാര്യം പറയാനായിരുന്നു.”

“രേവതിയെക്കുറിച്ചും?”

“അതെ.”

അജു ചിന്തയിലായി.

“ഒരു മെസേജ് അയച്ചാലോ?”

“അയയ്ക്കാം. പക്ഷേ നേരിട്ട് സംസാരിക്കാനായിരുന്നു.”

അവൾ ഒരു നിമിഷം ഫോൺ സ്ക്രീനിലേക്ക് നോക്കി നിന്നു.

ശേഷം ദീർഘനിശ്വാസമിട്ടു.

“വിട്. തിരക്കിലായിരിക്കും.”

“കാൾ ബാക്ക് ചെയ്യും.”

“ചെയ്യണമെങ്കിൽ ചെയ്യും. ഇല്ലെങ്കിൽ നാളെ പറയും.”

അങ്ങനെ പറഞ്ഞെങ്കിലും അവളുടെ മനസ്സിൽ ഒരു ചെറിയ അസ്വസ്ഥത ബാക്കിനിന്നു.

രാത്രി ഭക്ഷണം കഴിഞ്ഞു.

അമ്മയും ദിവ്യയും അടുക്കളയിൽ.

അജുവും ലച്ചുവും ഹാളിൽ.

സമയം ഏകദേശം ഒൻപതര.

അപ്പോഴാണ് ലച്ചുവിന്റെ ഫോൺ വിറച്ചത്.

സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട നിമിഷം അവളുടെ മുഖം തെളിഞ്ഞു.

മീര കോളിങ്.

“അടിപൊളി,” അവൾ പറഞ്ഞു.

💬 Comments

View all comments