0%

Chapter Title : ബൃഹന്നള [കത്തനാർ]

Author : കത്തനാർ Read All Parts 55.1K

ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ചിരി.

തണുപ്പുള്ള.

അപരിചിതമായ.

ഭയപ്പെടുത്തുന്ന ഒരു ചിരി.

“സോറി ഡാ...” അഖിൽ മെല്ലെ പറഞ്ഞു.

“നീ ഇത്ര വേഗം എല്ലാവരെയും തോൽപ്പിക്കുമെന്ന് ഞാൻ കരുതിയില്ല.”

അജുവിന്റെ കണ്ണുകൾ അവിശ്വാസത്തിൽ വികസിച്ചു.

അരികിൽ കെട്ടിയിരുന്ന മീര കരയുകയായിരുന്നു.

അവൾ കാണിക്കാൻ ശ്രമിച്ചത് ഇതായിരുന്നിരിക്കണം.

ആരംഭം മുതൽ.

അപകടം ഗുണ്ടകളല്ല.

അഖിൽ തന്നെയായിരുന്നു.

അജുവിന്റെ മുട്ടുകൾ പതുക്കെ മടക്കാൻ തുടങ്ങി.

രക്തം നിലത്തേക്ക് വീണു.

ഇരുട്ടിനിടയിൽ അഖിലിന്റെ ചിരി മാത്രം മുഴങ്ങിക്കേട്ടു.

അധ്യായം 5 ശുഭം. കഥ തുടരും...

💬 Comments

View all comments