0%

Chapter Title : ബൃഹന്നള [കത്തനാർ]

Author : കത്തനാർ Read All Parts 35.1K

നല്ല മാച്ചാ.“

ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു.

"താങ്ക്സ്."

അതിനുശേഷം ദിവസം വേഗത്തിൽ കടന്നു.

ക്ലാസുകൾ.

ലാബ്.

അസൈൻമെന്റുകൾ.

ഇടയ്ക്കിടെ അഖിലിന്റെയും മീരയുടെയും പുതിയ കളിയാക്കലുകൾ.

"കപ്പിൾ."

"ലവ് ബേർഡ്സ്."

"പ്രോജക്റ്റ് പാർട്ണേഴ്സ് പ്ലസ്."

അവസാനം ലച്ചു ഒരു പുസ്തകം എടുത്തെറിഞ്ഞു.

വൈകുന്നേരം കോളേജ് വിട്ടപ്പോൾ നാലുപേരും ഒരുമിച്ച് ബസ് സ്റ്റാൻഡിലേക്ക് നടന്നു.

പക്ഷേ അഖിലും മീരയും ബൈക്കും എടുത്തു വേറെ റൂട്ടിലായിരുന്നു.

ബസ് വന്നപ്പോൾ വിട പറഞ്ഞ് അവർ പോയി.

"നാളെ കാണാം," മീര പറഞ്ഞു.

"തീർച്ചയായും," ലച്ചു മറുപടി പറഞ്ഞു.

"ഇന്ന് രാത്രി മുഴുവൻ എന്താ പരുപാടി?" മീര ആക്കിചോദിച്ചു.

"പോടീ."

അവസാനമായും ചിരി.

അതിനുശേഷം ബസ് യാത്ര.

ലച്ചുവും അജുവും ഒരുമിച്ച് ഇരുന്നു.

സന്ധ്യക്കാറ്റ് ജനലിലൂടെ അകത്തേക്ക് വന്നു.

ബസ് പതുക്കെ മുന്നോട്ട് നീങ്ങി.

ചില മിനിറ്റുകൾക്ക് ശേഷം.

ലച്ചുവിന്റെ നോക്കിയ ഫോൺ ശബ്ദിച്ചു.

ടിങ്.

അവൾ എടുത്തു നോക്കി.

സ്ക്രീനിലെ പേര് കണ്ടപ്പോൾ അവളുടെ മുഖം മാറി.

അച്ഛൻ.

"എന്താ?" അജു ചോദിച്ചു.

"അച്ഛനാ."

അവൻ അത്ഭുതപ്പെട്ടു.

ലച്ചു ഫോൺ എടുത്തു.

"ഹലോ?"

മറുവശത്ത് കുറച്ചുനേരം നിശബ്ദത.

പിന്നെ പരിചിതമായ ശബ്ദം.

"ലക്ഷ്മി?"

"അതെ അച്ഛാ."

"സുഖമാണോ?"

അവൾ ഒരുനിമിഷം മിണ്ടാതെ നിന്നു.

അച്ഛൻ സാധാരണ വീട്ടിലെ ലാൻഡ്ലൈനിലേക്കാണ് വിളിക്കാറ്.

അവളുടെ വ്യക്തിഗത ഫോണിലേക്ക് നേരിട്ട് വിളിക്കുന്നത് അപൂർവം.

"സുഖമാണ്."

"സേഫ് ആണല്ലോ?"

"അതെ."

“രേവതിയുമായി വഴക്കൊന്നുമില്ലല്ലോ?"

ലച്ചുവിന് അറിയാതെ ചിരി വന്നു.

"ഇല്ല."

"വീട്ടിലേക്ക് തിരികെ വരാത്തത് അതുകൊണ്ടല്ലേ?"

"അല്ല അച്ഛാ."

"ശരി."

വീണ്ടും നിശബ്ദത.

"കുറച്ചു ദിവസം കഴിഞ്ഞേ വരൂ?"

💬 Comments

View all comments