Chapter Title : ബൃഹന്നള [കത്തനാർ]
അവസാനം അജു കൈ ഉയർത്തി.
"നിർത്തൂ."
"പറയൂ."
"കഴിഞ്ഞ വാരാന്ത്യത്തിലാണ്."
"കഴിഞ്ഞ വാരാന്ത്യത്തിലോ? ഒറ്റ വാരാന്ത്യം കൊണ്ടു ഇത്ര അടുത്തോ?“
"അതെ."
അഖിൽ ഭ്രൂവരി ചുളിച്ചു.
"അപ്പൊ അതുവരെ നീ ഒന്നും പറയുകയോ ചെയ്യുകയോ ഒന്നും ചെയ്തില്ലേ?"
"ഇല്ല."
"സത്യം."
"സത്യം."
ലച്ചു ഉടനെ ഇടപെട്ടു.
"അത് ഇവന്റെ ഭാഗം മാത്രം."
"എന്ത്?"
"ഇവന് കഴിഞ്ഞ വാരാന്ത്യത്തിലാണ് മനസ്സിലായത്."
മീര ചിരിച്ചു.
"നിനക്കോ?"
ലച്ചു യാതൊരു നാണവുമില്ലാതെ പറഞ്ഞു.
"എനിക്ക് പണ്ടേ."
അഖിൽ മിണ്ടാതെ നിന്നു.
"എത്ര പണ്ടേ?"
"ഒത്തിരി പണ്ടേ."
"എന്ന് വെച്ചാൽ?"
“സെമെസ്റ്ററിന്റെ രണ്ടാം ദിവസം മുതൽ."
അജു ഞെട്ടി.
"എന്ത്?!"
"അതെ."
"ലച്ചു!"
"എന്താ? ഞാൻ പറഞ്ഞത് കള്ളമാണെന്ന് തോന്നുന്നുണ്ടോ?"
മീര കൈകൊട്ടി.
"വാവ്."
അഖിൽ ചിരിച്ചുകൊണ്ട് തലകുലുക്കി.
ലച്ചു തുടർന്നു.
"ഇവൻ മാത്രമാ കാണാഞ്ഞത്."
"ഞാൻ..."
"അതെ അജു."
അവൾ വിരൽ ചൂണ്ടി.
"നീ മാത്രം."
"മറ്റുള്ളവർക്ക് അറിയാമായിരുന്നോ?"
"അന്ധരല്ലാത്ത എല്ലാവർക്കും."
മീര വീണ്ടും ചിരിച്ചു.
അഖിൽ അജുവിന്റെ തോളിൽ തട്ടി.
"ഡാ, ഞാൻ ഇതു പ്രതീക്ഷിച്ചതാ."
"എന്ത്?"
"നിങ്ങൾ രണ്ടുപേരും അവസാനം ഇവിടെ എത്തുമെന്ന്."
"ഇത്ര വ്യക്തമായിരുന്നോ?"
"വളരെ."
അഖിലിന്റെ മുഖത്ത് ഒരു നിമിഷം വിചിത്രമായൊരു വികാരം മിന്നി മറഞ്ഞു.
സന്തോഷം.
അതോടൊപ്പം പറയാനാവാത്ത മറ്റെന്തോ.
പക്ഷേ അത് ഒരു നിമിഷം മാത്രം.
അടുത്ത സെക്കൻഡിൽ അവൻ ചിരിച്ചു.
“ഐ ആം ഹാപ്പി ഫോർ യു.“
മീരയും ഉടനെ തലകുലുക്കി.
"ഞാനും."
അവൾ ലച്ചുവിന്റെ കൈ പിടിച്ചു.
"സത്യത്തിൽ എനിക്ക് ഭയങ്കര സന്തോഷമാ. നിങ്ങൾ രണ്ടും നേരെ എതിർ സ്വഭാവമാണേലും
💬 Comments
View all comments