0%

Chapter Title : ബൃഹന്നള [കത്തനാർ]

Author : കത്തനാർ Read All Parts 33.2K

പിടിച്ചുനിൽക്കുന്നു.

അഖിൽ മറ്റേ വശത്ത് എന്തോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.

അവൻ കണ്ടിട്ടില്ല.

പക്ഷേ മീര കണ്ടിരുന്നു.

മുഴുവൻ.

അവൾ നിശ്ചലമായി.

പിന്നെ പതുക്കെ ചിരിച്ചു.

പത്ത് മിനിറ്റിനകം എഫ്. ഐ. ആർ അടക്കാനുള്ള അന്വേഷണം തുടങ്ങി.

നാലുപേരും ഒരേ മേശയിൽ.

അഖിൽ ഭക്ഷണത്തിനാവസാനം ഒരു സമോസ പൊട്ടിച്ച് കഴിക്കുന്നു.

മീര ശാന്തമായി ഇരിക്കുന്നു.

അജുവും ലച്ചുവും അസ്വസ്ഥരാണ്.

"ഒരു കാര്യം ചോദിക്കട്ടെ?" മീര ചോദിച്ചു.

"ചോദിക്ക്," ലച്ചു പറഞ്ഞു.

"നിങ്ങൾ രണ്ടുപേരും പ്രണയത്തിലാണോ?"

സമോസ തൊണ്ടയിൽ കുടുങ്ങിയത് അഖിലിനായിരുന്നു.

"എന്ത്?!"

ലച്ചു നിശ്ചലമായി.

അജു വെള്ളക്കുപ്പി എടുത്തു.

മീര അവരെ നോക്കി.

"മറുപടി."

"അല്ല," അജു ഉടനെ പറഞ്ഞു.

"കള്ളം."

"എന്ത് കള്ളം?"

"ഞാൻ കണ്ടു."

നിശബ്ദത.

അഖിലിന്റെ കണ്ണുകൾ വലുതായി.

"എന്ത് കണ്ടു?"

മീര ചിരിച്ചു.

"ലച്ചു കൈ പിടിച്ചുനിന്നത്."

ഇപ്പോൾ അഖിൽ ഭക്ഷണം പോലും മറന്നു.

"എന്ത്?!"

അവൻ മാറിമാറി രണ്ടുപേരെയും നോക്കി.

"ഡാ..."

ആരും മറുപടി പറഞ്ഞില്ല.

"ഡാ അജു."

നിശബ്ദത.

"ലച്ചു."

നിശബ്ദത.

അഖിൽ പെട്ടെന്ന് മേശയിൽ കൈ അടിച്ചു.

"എനിക്ക് അറിയാമായിരുന്നു!"

മീര പൊട്ടിച്ചിരിച്ചു.

"എനിക്കും."

അജു നിസ്സഹായനായി ലച്ചുവിനെ നോക്കി.

ലച്ചു തോളുയർത്തി.

"ശരി."

"എന്ത് ശരി?" അഖിൽ ചോദിച്ചു.

"നിങ്ങൾ പിടിച്ചു."

"അപ്പോ?"

ലച്ചു അജുവിനെ നോക്കി.

അജുവും അവളെ നോക്കി.

പിന്നെ പതുക്കെ തലകുലുക്കി.

"അതെ."

അഖിലും മീരയും ഒരേസമയം അലറി.

"എനിക്കറിയാമായിരുന്നു! കള്ള കാമുകീകാമുകാ.“

മുഴുവൻ കാന്റീനും തിരിഞ്ഞുനോക്കി.

അടുത്ത പത്ത് മിനിറ്റ് അവർക്ക് രക്ഷയില്ലായിരുന്നു.

എങ്ങനെ?

എപ്പോൾ?

എന്തുകൊണ്ട്?

എത്ര നാളായി?

ചോദ്യങ്ങൾ മാത്രം.

💬 Comments

View all comments