0%

Chapter Title : ബൃഹന്നള [കത്തനാർ]

Author : കത്തനാർ Read All Parts 32.7K

അജു സംശയം തോന്നി പിന്നിലേക്ക് നോക്കി.

കണ്ണുകൾ കൂട്ടിമുട്ടി.

ലച്ചു ചിരിച്ചു.

അജു ഉടനെ മുന്നോട്ട് നോക്കി.

ഇതെല്ലാം അഖിൽ കണ്ടു.

മീരയും കണ്ടു.

"കിട്ടി," മീര മനസ്സിൽ പറഞ്ഞു.

ബ്രേക്കിൽ അവരത് ഉറപ്പിച്ചു.

അഖിൽ വെള്ളം കുടിക്കാൻ പോയപ്പോൾ ലച്ചു അറിയാതെ അജുവിന്റെ അരികിൽ നിന്നു.

രണ്ടുപേരും ഒന്നും പറയുന്നില്ല.

പക്ഷേ മിണ്ടാതിരിക്കുന്നതുപോലും സംശയാസ്പദമായിരുന്നു.

കാരണം സാധാരണ അവർ തമ്മിൽ തർക്കിക്കും.

കളിയാക്കും.

വാദിക്കും.

ഇപ്പോൾ ഒന്നുമില്ല.

വെറും ചിരി.

വെറും നോട്ടങ്ങൾ.

അഖിൽ തിരിച്ചുവന്നപ്പോൾ രണ്ടുപേരും പെട്ടെന്ന് അകന്നു.

അത് കണ്ടപ്പോൾ അവന്റെ സംശയം ഉറപ്പായി.

ഉച്ചഭക്ഷണ സമയത്ത് നാലുപേരും കാന്റീനിലേക്ക് പോയി.

പഴയ പതിവുപോലെ തന്നെ.

അഖിലും മീരയും ഭക്ഷണം വാങ്ങാൻ എഴുന്നേറ്റു.

അജുവും ലച്ചുവും മാത്രം മേശക്കരികിൽ.

"അവർ എന്തോ സംശയിക്കുന്നുണ്ട്," അജു പറഞ്ഞു.

"എനിക്കറിയാം."

"പിടിക്കപ്പെട്ടാൽ?"

"പിടിക്കപ്പെടട്ടെ. ഇപ്പൊ തന്നെ പിടിക്കപ്പെട്ടു എന്നാ തോന്നുന്നേ അജു. “

"ലച്ചു..."

"എന്താ? ഞാൻ നിന്റെ കാമുകി അല്ലേ?"

അജു ചുറ്റും നോക്കി.

"പതുക്കെ."

അവൾ ചിരിച്ചു.

മുമ്പോട്ട് ചാഞ്ഞു.

"അജു."

"ഹും?"

"ഒരു കാര്യം പറയട്ടെ?"

"പറ."

"എനിക്ക് ഭയങ്കര സന്തോഷമാ."

അവന്റെ മുഖവും മൃദുവായി.

മേശയ്ക്കടിയിൽ വെച്ചിരുന്ന അവന്റെ കൈ ലച്ചു കണ്ടെത്തി.

ഒരു നിമിഷം മാത്രം.

മറ്റാരും കാണുന്നില്ലെന്ന് ഉറപ്പാക്കി.

അവൾ ആ കൈ പിടിച്ചു.

മുറുകെ.

അജുവിന്റെ ഹൃദയമിടിപ്പ് കൂടി.

"ലച്ചു..."

"ഒന്നും പറയണ്ട."

അവൾ കൈ വിടാതെ പിടിച്ചു.

അന്നേരം.

ദൂരെ നിന്ന് ട്രേയുമായി നടന്നുവന്ന മീര അത് കണ്ടു.

വ്യക്തമായി.

ലച്ചു അജുവിന്റെ കൈ

💬 Comments

View all comments