Chapter Title : ചക്രവ്യൂഹം [കത്തനാർ]
“ഞാൻ വർഷങ്ങളോളം കാത്തിരുന്നു.”
അവൻ ലച്ചുവിനെ നോക്കി.
“കൃഷ്ണയുടെ ഏകമകൾ ഏത് കോളേജിലാണ് ചേരുന്നതെന്ന് അറിഞ്ഞു. അതേ കോളേജിൽ പ്രവേശനം നേടി.”
ലച്ചുവിന്റെ മുഖം വെണ്മയായി.
“നമ്മുടെ സൗഹൃദം…” അവൾ പതുക്കെ പറഞ്ഞു.
അഖിൽ അവളെ നോക്കി.
“നിന്നോട് ഉണ്ടായിരുന്നതോ?”
അവൻ ചിരിച്ചു.
“ആദ്യം പദ്ധതി മാത്രമായിരുന്നു.”
“എന്ത് പദ്ധതി?”
അജുവാണ് ചോദിച്ചത്.
അഖിൽ മറുപടി പറയുമ്പോൾ ലച്ചുവിൽനിന്ന് കണ്ണുകൾ മാറ്റിയില്ല.
“അവളുമായി അടുക്കണം.”
ലച്ചു മിണ്ടാതെ നിന്നു.
“സൗഹൃദം. പിന്നെ പ്രണയം.”
അഖിൽ ചുമൽ കുലുക്കി.
“അവൾക്ക് എന്നിൽ വിശ്വാസമുണ്ടാക്കണം. അവളുടെ സ്നേഹം ഉപയോഗിച്ച് കൃഷ്ണയുടെ അടുത്തെത്തണം.”
“അവളെ ഉപയോഗിക്കാനായിരുന്നോ ?” അജു ചോദിച്ചു.
“അതെ.”
മറുപടിയിൽ ലജ്ജയില്ലായിരുന്നു.
“അവളെ ഉപയോഗിച്ച് അയാളുടെ സാമ്രാജ്യത്തിന്റെ ഉള്ളിലേക്ക് കടക്കണം. ഓരോ രഹസ്യവും കണ്ടെത്തണം. ഓരോ ദൗർബല്യവും. അയാൾ ഉണ്ടാക്കിയതെല്ലാം പതുക്കെ പൊളിക്കണം.”
അഖിലിന്റെ കണ്ണുകളിൽ ഒരു ക്രൂരമായ സംതൃപ്തി തെളിഞ്ഞു.
“എന്റെ അച്ഛന് സംഭവിച്ചതുപോലെതന്നെ.”
“പക്ഷേ നിനക്ക് അവളോട് അടുക്കാൻ കഴിഞ്ഞില്ല,” അജു പറഞ്ഞു.
അഖിൽ അവനെ നോക്കി.
“നീ കാരണം.”
അവന്റെ ശബ്ദം തണുത്തു.
“ഞാൻ കരുതിയത് സമയം ഉണ്ടെന്നാണ്. ആദ്യം സൗഹൃദം. പിന്നെ പതുക്കെ അവളെ എന്റെ ഭാഗത്തേക്ക് കൊണ്ടുവരാം.”
അവൻ പരിഹാസത്തോടെ ചിരിച്ചു.
“പക്ഷേ അവൾ ആദ്യ ആഴ്ച മുതൽ നോക്കിയത് നിന്നെയാണ്.”
“അതിന് ഞാൻ ഉത്തരവാദിയല്ല.”
“നീയാണ്.”
“അവളുടെ മനസ്സ് അവളുടേതാണ്.”
“നീ ഇടയിൽ വന്നില്ലായിരുന്നെങ്കിൽ അവൾ എന്നെ ശ്രദ്ധിച്ചേനെ.”
“അവൾ നിന്നെ തിരഞ്ഞെടുക്കാത്തതിന് അവളെ തട്ടിക്കൊണ്ടുപോകുമോ?”
“ഇപ്പോൾ പദ്ധതി മാറി.”
“നിന്റെ പ്രതികാരം നിന്റെ അച്ഛനെ തിരികെ കൊണ്ടുവരില്ല.”
അഖിലിന്റെ
💬 Comments
View all comments