0%

Chapter Title : ചക്രവ്യൂഹം [കത്തനാർ]

Author : കത്തനാർ Read All Parts 72K

മുഖം വികൃതമായി.

“പക്ഷേ കൃഷ്ണയ്ക്ക് ഞാൻ അനുഭവിച്ച വേദന മനസ്സിലാകും.”

“ലക്ഷ്മിയെ വേദനിപ്പിച്ചുകൊണ്ടോ ?”

“അയാൾക്കു തീരുമാനിക്കാം ബിസിനസ് ആണോ മകളാണോ വലുതെന്ന്. ബിസിനസ് തിരഞ്ഞെടുത്താൽ അവളെ കൊല്ലും. അയാളുടെ മുമ്പിൽ വച്ചു. അയാളെ മുട്ടുകുത്തിക്കാൻ.”

അജു പ്രതിഷേധിക്കാൻ വായ്തുറന്നു.

അപ്പോഴാണ് ശബ്ദം കേട്ടത്.

പിറകിൽ നിന്ന്.

ഒരു ഭാരമുള്ള ശരീരം നിലത്തുവീഴുന്നതിന്റെ ശബ്ദം.

ധപ്!

അഖിലിന്റെ വാക്കുകൾ പാതിയിൽ നിന്നു.

അവൻ തിരിഞ്ഞുനോക്കി.

ലച്ചുവിനെ പിടിച്ചിരുന്നവരിൽ ഒരാൾ നിലത്ത് കിടക്കുന്നു.

എങ്ങനെ വീണെന്ന് ആർക്കും മനസ്സിലായില്ല.

മറ്റു രണ്ടുപേർ മറ്റൊരാളോട് ഏറ്റുമുട്ടുകയായിരുന്നു.

ഇരുട്ടിൽ ആദ്യം മുഖം വ്യക്തമായിരുന്നില്ല.

ഉറച്ച ശരീരമുള്ള ഒരാൾ.

ലളിതമായ മുണ്ടും ഷർട്ടും.

ആദ്യത്തെ ഗുണ്ട ഇരുമ്പുദണ്ഡ് വീശി.

അപരിചിതൻ വശത്തേക്ക് ഒരു ചെറുചുവട് വച്ചു.

ദണ്ഡ് അവനെ തൊടാതെ കടന്നുപോയി.

അതേ നിമിഷം അയാളുടെ കൈ ഗുണ്ടയുടെ കഴുത്തിനും തോളിനുമിടയിലെ സ്ഥാനത്ത് പതിച്ചു.

ഒറ്റ പ്രഹരം.

ഗുണ്ടയുടെ കൈയിൽനിന്ന് ദണ്ഡ് താഴെ വീണു.

അവന്റെ ശരീരം ബോധം നഷ്ടപ്പെട്ടപോലെ നിലത്തേക്ക് പതിച്ചു.

രണ്ടാമൻ പിന്നിൽനിന്ന് ചാടി.

അപരിചിതൻ തിരിഞ്ഞുപോലും നോക്കിയില്ല.

ശരീരം അല്പം താഴ്ത്തി. പിന്നിൽനിന്നുവന്ന കൈ പിടിച്ചു. ഒരു തിരിവിൽ ഗുണ്ടയെ സ്വന്തം തോളിനു മുകളിലൂടെ മറിച്ചെറിഞ്ഞു.

അയാൾ ശക്തിയായി നിലത്തുവീണു.

എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അപരിചിതന്റെ കാൽ നെഞ്ചിനരികിൽ വന്നു നിന്നു.

അടുത്ത പ്രഹരം വേണ്ടിവന്നില്ല.

അവന്റെ ബോധം മറഞ്ഞു.

എല്ലാം രണ്ടു നീക്കങ്ങളിൽ.

ലച്ചു സ്വതന്ത്രയായി.

അവൾ തിരിഞ്ഞ് തന്റെ രക്ഷകനെ നോക്കി.

മുഖം കണ്ട നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു.

“ശശിച്ചേട്ടാ!”

അജുവിന്റെ ശരീരത്തിലെ പിരിമുറുക്കം ഒരു

💬 Comments

View all comments