0%

Chapter Title : ഉത്തരായനം [കത്തനാർ]

Author : കത്തനാർ Read All Parts 46.1K

അതേ വീട്.

പക്ഷേ ഇപ്പോൾ അത് കൂടുതൽ അപരിചിതമായി തോന്നി.

അച്ഛൻ നേരെ ഓഫീസുമുറിയിലേക്ക് നടന്നു.

“അകത്തേക്ക് വാ.”

ലച്ചു പിന്നാലെ ചെന്നു.

വാതിൽ അടഞ്ഞു.

കൃഷ്ണൻ മേനോൻ മേശയ്ക്കു പിന്നിലിരുന്നില്ല.

പകരം ജനലിനരികിലെ സോഫയിൽ ഇരുന്നു. അവൾക്കും എതിർവശത്തെ കസേര കാണിച്ചു.

“ഇരിക്ക്.”

“എനിക്ക് ആദ്യം അഖിലിനെക്കുറിച്ച് സംസാരിക്കണം.”

അച്ഛന്റെ മുഖത്ത് യാതൊരു മാറ്റവുമില്ല.

“അവൻ എവിടെയാണ്?”

“അതിനെക്കുറിച്ച് നീ ചിന്തിക്കേണ്ട.”

“എന്നുവച്ചാൽ?”

“അവൻ ഇനി നിന്റെ അടുത്തേക്ക് വരില്ല.”

ലച്ചുവിന്റെ നെഞ്ചിലൂടെ തണുപ്പ് പടർന്നു.

“അച്ഛൻ എന്താണ് ചെയ്തത്?”

“അത് നീ അറിയേണ്ട ആവശ്യമില്ല.”

“അവനെ കൊന്നോ ?”

അവളുടെ ശബ്ദം വിറച്ചു.

കൃഷ്ണൻ മേനോൻ നേരെ നോക്കി.

“ഞാൻ അങ്ങനെ പറഞ്ഞില്ലല്ലൊ.”

“പക്ഷേ അവൻ ഇനി വരില്ലെന്ന് പറഞ്ഞു.”

“അവൻ ഇപ്പോൾ നിന്റെ ജീവിതത്തിൽനിന്ന് പുറത്താണ്. അത്ര മാത്രം അറിയുക.”

ലച്ചുവിന്റെ മനസ്സിൽ പെട്ടെന്ന് മറ്റൊരു മുഖം തെളിഞ്ഞു.

അജു.

‘അഖിലിനെ ഇല്ലാതാക്കിയതുപോലെ അജുവിനെയും...’

അവളുടെ കൈത്തലങ്ങൾ തണുത്തു.

കൃഷ്ണൻ മേനോൻ അത് ശ്രദ്ധിച്ചിരിക്കാം.

“നീ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം.”

“എന്ത്?”

“അർജുന് എന്തെങ്കിലും സംഭവിക്കുമോ എന്ന്.”

അവൾ മറുപടി പറഞ്ഞില്ല.

“അവനെ ഞാൻ ഉപദ്രവിക്കില്ല.”

“ഞാൻ എങ്ങനെ വിശ്വസിക്കും?”

“വിശ്വസിക്കണമോ വേണ്ടയോ എന്നത് നിന്റെ തീരുമാനം. പക്ഷേ ഞാൻ പറഞ്ഞത് സത്യമാണ്.”

ലച്ചു എഴുന്നേറ്റു.

“അപ്പോൾ എന്തിനാണ് എന്നെ ഇവിടെ കൊണ്ടുവന്നത്?”

“നിന്നോട് സംസാരിക്കാൻ.”

“അജുവിനെക്കുറിച്ചാണോ?”

“അതെ.”

“എനിക്ക് അവനെ ഇഷ്ടമാണ്.”

“എനിക്കറിയാം.”

“ഞാൻ അവനെ വിട്ടുപോകില്ല.”

കൃഷ്ണൻ മേനോൻ ദേഷ്യപ്പെട്ടില്ല.

ശബ്ദം ഉയർത്തിയില്ല.

“അർജുൻ ഇപ്പോൾ നിനക്ക് ശരിയായ പങ്കാളിയല്ല.”

💬 Comments

View all comments