0%

Chapter Title : ഉത്തരായനം [കത്തനാർ]

Author : കത്തനാർ Read All Parts 37.2K

നിമിഷം അവൾക്ക് താൻ എവിടെയാണെന്നുപോലും മനസ്സിലായില്ല. പിന്നെ അജുവിന്റെ കണ്ണുകൾ തുറന്നിരിക്കുന്നത് കണ്ടു.

അവളുടെ മുഖം മാറി.

“അജൂ?”

അവൻ ചിരിക്കാനുള്ള ശ്രമം നടത്തി.

“ഹും.”

ആ ഒരു ശബ്ദം കേട്ടതോടെ അവൾ മുന്നോട്ടാഞ്ഞു.

അജുവിനെ പെട്ടെന്ന് കെട്ടിപ്പിടിക്കാൻ തുടങ്ങിയെങ്കിലും അവസാന നിമിഷം മുറിവ് ഓർമ്മവന്നു. അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് അവൾ അവന്റെ തോളുകൾക്കരികിലൂടെ കൈകൾ ചുറ്റിയത്.

അവളുടെ മുഖം അവന്റെ നെഞ്ചിൽ അമർന്നു.

“നീ പേടിപ്പിച്ചുകളഞ്ഞു.”

ശബ്ദം വിറയ്ക്കുകയായിരുന്നു.

“എനിക്ക്... ഒന്നുമില്ല.”

“മിണ്ടരുത്.”

അവൾ അവന്റെ തോളിൽ മുഖം അമർത്തിക്കൊണ്ട് പറഞ്ഞു.

“ഇനി കുറച്ചുനേരം ഒന്നും പറയണ്ട.”

ദിവ്യയും അമ്മയും നോക്കിനിന്നു.

അമ്മയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണുനീർ.

ദിവ്യ ആദ്യം ലച്ചുവിനെയും പിന്നെ അജുവിനെയും നോക്കി. ശേഷം പുരികം ഉയർത്തി ചെറിയൊരു തലകുലുക്കം.

‘അപ്പോൾ കാര്യങ്ങൾ ഇത്രത്തോളം എത്തിയോ’ എന്ന ഭാവം.

ലച്ചു അത് ശ്രദ്ധിച്ചു.

പെട്ടെന്ന് അവൾക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ബോധം വന്നു. അമ്മയും ദിവ്യയും തൊട്ടടുത്തുണ്ടെന്ന് ഓർമ്മയായി.

അവൾ ഒരു വളിഞ്ഞ ചിരിയോടെ പതുക്കെ അജുവിൽനിന്ന് അകന്നു.

മുഖം ചുവന്നിരുന്നു.

“അത്... ഞാൻ...”

ദിവ്യ ചിരി അടക്കിക്കൊണ്ട് പറഞ്ഞു:

“ഒന്നും വിശദീകരിക്കണ്ട. അവന് വേദനയുണ്ടാകാതിരുന്നാൽ മതി.”

അമ്മ അജുവിന്റെ നെറ്റിയിൽ കൈവച്ചു.

“എന്റെ കുഞ്ഞേ...”

അവൻ അമ്മയുടെ കൈയിൽ പിടിച്ചു.

“അമ്മേ.”

അമ്മയ്ക്ക് മറുപടി പറയാനായില്ല.

അവർ അവന്റെ നെറ്റിയിൽ ചുംബിച്ചു.

“നീ ഞങ്ങളെ കൊല്ലുമെന്നാ ഞാൻ കരുതിയത്.”

“എനിക്ക് ഒന്നുമില്ലല്ലോ.”

“ശരീരത്തിൽ കത്തിയുമായി ആശുപത്രിയിൽ വന്നിട്ട് ഒന്നുമില്ലെന്ന്.”

ദിവ്യ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.

“നിന്റെ ഈ ധൈര്യവാക്ക് കേൾക്കുമ്പോൾ ഒരെണ്ണം തരാനാണ്

💬 Comments

View all comments