0%

Chapter Title : ഉത്തരായനം [കത്തനാർ]

Author : കത്തനാർ Read All Parts 38.9K

“ശശിച്ചേട്ടൻ നിന്നെ നോക്കുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന ചിലർ രക്ഷപ്പെട്ടു. ഗുണ്ടകളെ പൊലീസ് അന്വേഷിച്ചെങ്കിലും അവരെയും കണ്ടെത്തിയിട്ടില്ലെന്നാണ് പറഞ്ഞത്.”

“അഖിൽ ബോധംകെട്ട് കിടക്കുകയായിരുന്നല്ലോ.”

“അതെ. പക്ഷേ ആംബുലൻസും പോലീസും എത്തുന്നതിന് മുമ്പ് അവനെ ആരോ കൊണ്ടുപോയെന്നാണ് സംശയം.”

അജു ആലോചനയിലായി.

“കേസ്?”

“ഫയൽ ചെയ്തിട്ടുണ്ട്. ലച്ചുവും മീരയും ഔദ്യോഗികമായി പരാതി നൽകി. തട്ടിക്കൊണ്ടുപോകൽ, തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്, ആക്രമണം, നിനക്കു കുത്തേറ്റത്, എല്ലാം.”

ദിവ്യ ശബ്ദം താഴ്ത്തി.

“മുഖ്യപ്രതി അഖിലാണ്.”

അജു കണ്ണുകൾ അടച്ചു.

ചിപ്സ് പാക്കറ്റുമായി ആദ്യദിവസം അടുത്തുവന്ന അഖിലിന്റെ മുഖം ഓർമ്മയിൽ തെളിഞ്ഞു.

‘ബ്രോ, ഈ സീറ്റ് ആരെങ്കിലും റിസർവ് ചെയ്തോ?’

കണ്ണുതുറന്നപ്പോൾ ദിവ്യ അവനെ നോക്കുകയായിരുന്നു.

“വല്ലാത്തൊരു മാറ്റമായിരുന്നു അവനിൽ.”

“എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല,” ദിവ്യ പറഞ്ഞു. “അവൻ നമ്മളെ കാണാൻ വീട്ടിൽ വന്നിട്ടില്ലെങ്കിലും നീ സംസാരിക്കുമ്പോൾ എപ്പോഴും അവന്റെ പേര് പറയുമായിരുന്നല്ലോ.”

അജു മറുപടി പറഞ്ഞില്ല.

ദിവ്യയും കുറച്ചുനേരം നിശ്ശബ്ദയായി.

പിന്നെ പെട്ടെന്ന് അവൾ മുന്നോട്ടുചാഞ്ഞു.

“ഇനി എന്റെ ചോദ്യം.”

“എന്ത്?”

“ആ കുട്ടി ആരാണ്?”

“ഏത് കുട്ടി?”

“അഭിനയം വേണ്ട. ലച്ചു.”

അജു കണ്ണുകൾ വെട്ടിച്ചു.

“എന്റെ ക്ലാസ്മേറ്റ്.”

“നിന്റെ ക്ലാസ്മേറ്റ്സിനെ ആശുപത്രിക്കാർ ഇന്ത്യാ രാജ്യത്തിന്റെ പ്രസിഡന്റ് വന്നതുപോലെ സ്വീകരിക്കുമോ?”

അജു അവളെ നോക്കി.

“എന്ത്?”

“ഇവിടെയുള്ള ഡോക്ടർമാർ. നഴ്സുമാർ. ആശുപത്രി മാനേജർ. എല്ലാവരും അവളെ കണ്ടാൽ നേരെ നിൽക്കും. അവൾ എന്തെങ്കിലും ചോദിച്ചാൽ അഞ്ചുപേർ ഓടിവരും.”

“അവൾക്ക് ഇവിടെ വല്ല ഡോക്ടർമാരെ അറിയാമായിരിക്കും.”

ദിവ്യ അവനെ തുറിച്ചുനോക്കി.

“അജൂ, എന്നെ പൊട്ടിയാക്കരുത്.”

അവൻ ചെറിയൊരു ചിരിയോടെ ചോദിച്ചു:

“നമ്മൾ ഏത് ആശുപത്രിയിലാണ്?”

💬 Comments

View all comments