Chapter Title : ഉത്തരായനം [കത്തനാർ]
“കൃഷ്ണ ഹോസ്പിറ്റൽ.”
അജുവിന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരി തെളിഞ്ഞു.
“അങ്ങനെയാണെങ്കിൽ അവൾക്ക് രണ്ടോ മൂന്നോ ഡോക്ടർമാരെ അറിയാമായിരിക്കും.”
ദിവ്യയുടെ കണ്ണുകൾ ചുരുങ്ങി.
“ആ ചിരി എനിക്കിഷ്ടപ്പെട്ടില്ല.”
“എന്താ?”
“നിനക്കറിയാം എന്തോ.”
“എന്ത് അറിയാം?”
“അവൾ ആരാണെന്ന്.”
“ലക്ഷ്മി കൃഷ്ണ.”
“ആ പേര് എനിക്കും അറിയാം.”
“പിന്നെ?”
അജു മിണ്ടാതെ ചിരിച്ചു.
പെട്ടെന്ന് ദിവ്യയുടെ കണ്ണുകൾ വലുതായി.
“അജൂ.”
“ഹും?”
“ഈ ആശുപത്രി... അവളുടെ...”
അവൻ മറുപടി പറയുന്നതിനു മുമ്പ് വാതിൽ തുറന്നു.
ഒരു ഡോക്ടറും രണ്ട് നഴ്സുമാരും അകത്തേക്ക് വന്നു.
“ഗുഡ് മോർണിംഗ്, അർജുൻ.”
മധ്യവയസ്കനായ ഡോക്ടർ ചിരിച്ചു.
“ഞാൻ ഡോക്ടർ മാധവൻ. സർജറി നടത്തിയത് എന്റെ ടീമാണ്.”
അജു തലകുലുക്കി.
ഡോക്ടർ പതിവ് പരിശോധനകൾ ആരംഭിച്ചു.
കണ്ണുകളുടെ പ്രതികരണം.
രക്തസമ്മർദ്ദം.
പൾസ്.
മുറിവിന്റെ അവസ്ഥ.
ശ്വാസം.
വയറിലെ അസ്വസ്ഥത.
“വേദനയുണ്ടോ?”
“കുറച്ചുണ്ട്.”
“അത് പ്രതീക്ഷിക്കാവുന്നതാണ്. ആന്തരിക പരിക്ക് ഗുരുതരമാകുന്നതിന് മുമ്പ് ശസ്ത്രക്രിയ നടത്താനായി. രക്തസ്രാവം നിയന്ത്രിച്ചു. ഭാഗ്യം കൂടെയുണ്ടായിരുന്നു.”
ഡോക്ടർ റിപ്പോർട്ട് നോക്കി.
“ഇപ്പോൾ അപകടമൊന്നുമില്ല. പക്ഷേ ധൈര്യം കാണിച്ച് എഴുന്നേറ്റുനടക്കാൻ ശ്രമിക്കരുത്.”
ദിവ്യ ഉടനെ പറഞ്ഞു:
“അത് പ്രത്യേകം എഴുതിവയ്ക്കണം ഡോക്ടർ. ഇവന് കേൾക്കില്ല.”
ഡോക്ടർ ചിരിച്ചു.
“രണ്ടാഴ്ച ആശുപത്രിയിൽ നിരീക്ഷണവും വിശ്രമവും വേണ്ടിവരും.”
അജു നെറ്റി ചുളിച്ചു.
“രണ്ടാഴ്ചയോ?”
“കുറഞ്ഞത്.”
“എനിക്ക് കോളേജ്...”
“കോളേജ് അവിടെത്തന്നെ ഉണ്ടാകും. ആദ്യം ആരോഗ്യം.”
അപ്പോഴാണ് വാതിൽ വീണ്ടും തുറന്നത്.
ലച്ചു അകത്തേക്ക് വന്നു.
അമ്മയും പിറകിലുണ്ടായിരുന്നു.
ഡോക്ടറുടെ ശരീരഭാഷ ഉടനെ മാറി.
അദ്ദേഹം നേരെ നിന്നു.
“മിസ് ലക്ഷ്മി.”
“ഡോക്ടർ, ഇപ്പോൾ എങ്ങനെയുണ്ട്?”
“ഹീ ഈസ്
💬 Comments
View all comments