Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 6 [Mikhael]
എത്തിയതെ ഉള്ളൂ
അനു : എവിടെ ബർത്ത് ഡേ ബോയ്
ജോൺ : നമ്മളിവിടുണ്ടെയ്
ദീപ്തി : ഹാപ്പി ബർത്ത് ഡേ മാൻ
ജോൺ : താങ്ക് യൂ എന്നാൽ എന്താ വേണ്ടെത് എന്ന് വെച്ചാൽ ഓർഡർ ചെയ്തോളൂ ഫുൾ ചിലവ് എൻ്റെ വക
( അങ്ങനെ ആ എട്ടംഗ സംഘം അവർക്കിഷ്ട പെട്ട എല്ലാം വാങ്ങി ആഘോഷം തുടങ്ങി.
എന്നാൽ ദീപ്തി ഇടക്ക് അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ എല്ലാവരും കാര്യം എന്താണെന്ന് തിരക്കി )
ജോൺ : ദീപ്തി എന്താ നിനക്ക് പറ്റിയത് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ഉണ്ടെങ്കിൽ പറ
ശ്രുതി : അനു അവള് പറയില്ലെങ്കിൽ വേണ്ട നീ എങ്കിലും പറ എന്താ സംഭവം
അരുൺ : എടി നിങ്ങൾ വന്നപ്പോൾ ഓക്കെ ആയിരുന്നല്ലോ പിന്നെ എന്താ ഇപ്പൊ പെട്ടെന്ന്
വരുൺ : നിങ്ങൾ രണ്ടുപേരും ഇങ്ങനെ മിണ്ടാതെ നിന്നാൽ എങ്ങനാ എന്തെങ്കിലും ഒന്ന് പറ
ക്രിസ്റ്റീന : ദീപ്തി നീ കാര്യം പറ എന്താണെങ്കിലും ഞങ്ങൾ ഉണ്ടാവും കൂടെ പറ എന്താ സംഭവം
( ദീപ്തി കോളേജിൽ വച്ച് നടന്ന പ്രശ്‌നത്തിൻ്റെ ബാക്കിയായ് ഇത് വരെ നടന്ന കാര്യങ്ങൾ എല്ലാവരോടും പറഞ്ഞു കേൾപ്പിച്ചു അവൾക്ക് അർജ്ജുനെ ഇഷ്ടമാണ് എന്നും അവരുടെ സപ്പോർട്ട് വേണമെന്നും അവള് അവരോട് പറഞ്ഞു )
അരുൺ : ഇതാണോ ഇത്ര വലിയ കാര്യം
അരുൺ : അല്ല ഇതിൽ ഞങ്ങൾ എന്താ ചെയ്യേണ്ടത്
ശ്രുതി : നീ പറ എന്ത് വേണമെങ്കിലും നമുക്ക് ചെയ്യാം
ജോൺ : അത് നിങ്ങൾ വിചാരിക്കും പോലെ അത്ര എളുപ്പമാവില്ല
സാന്ദ്ര : അതെന്താ ജോൺ നീ അങ്ങനെ പറഞ്ഞത്
ജോൺ : നമ്മുടെ കോളേജിൽ ഏറ്റവും ദരിദ്ര ആരാണെന്ന് ചോദിച്ചാൽ നിങ്ങൾ എന്ത് ഉത്തരം നൽകും
ദീപ്തി : അതിത്ര ആലോചിക്കാൻ എന്താ ആ അശ്വതി തന്നെ
അരുൺ : അതെ അവള് തന്നെ അല്ല ജോൺ നീ എന്താ ഈ പറഞ്ഞു വരുന്നത്
ജോൺ : അത്രയും ദരിദ്രയായ അവൾക്ക് എങ്ങിനെ നമ്മുടെ കോളേജിൽ അഡ്മിഷൻ കിട്ടി അവൾക്ക് മാത്രമല്ല അവളുടെ ആ കൂട്ടുക്കാരിക്കും
അനു : അവർക്ക് നല്ല മാർക്ക് ഉണ്ടെന്ന് അല്ലേ ടീച്ചേഴ്സ് പറയുന്നത് അത് കൊണ്ട് സീറ്റ് കിട്ടിയതാവാം
ജോൺ : നമ്മുടെ ഒരു ഗവമെൻ്റ് കോളേജ് ആണെങ്കിൽ നിങ്ങൾ പറഞ്ഞത്
💬 Comments
View all comments