Chapter Title : അച്ചുവിൻ്റെ രാജകുമാരൻ 6 [Mikhael]
നീ പറ എന്ത് വേണമെങ്കിലും നമുക്ക് ചെയ്യാം
ജോൺ : അത് നിങ്ങൾ വിചാരിക്കും പോലെ അത്ര എളുപ്പമാവില്ല
സാന്ദ്ര : അതെന്താ ജോൺ നീ അങ്ങനെ പറഞ്ഞത്
ജോൺ : നമ്മുടെ കോളേജിൽ ഏറ്റവും ദരിദ്ര ആരാണെന്ന് ചോദിച്ചാൽ നിങ്ങൾ എന്ത് ഉത്തരം നൽകും
ദീപ്തി : അതിത്ര ആലോചിക്കാൻ എന്താ ആ അശ്വതി തന്നെ
അരുൺ : അതെ അവള് തന്നെ അല്ല ജോൺ നീ എന്താ ഈ പറഞ്ഞു വരുന്നത്
ജോൺ : അത്രയും ദരിദ്രയായ അവൾക്ക് എങ്ങിനെ നമ്മുടെ കോളേജിൽ അഡ്മിഷൻ കിട്ടി അവൾക്ക് മാത്രമല്ല അവളുടെ ആ കൂട്ടുക്കാരിക്കും
അനു : അവർക്ക് നല്ല മാർക്ക് ഉണ്ടെന്ന് അല്ലേ ടീച്ചേഴ്സ് പറയുന്നത് അത് കൊണ്ട് സീറ്റ് കിട്ടിയതാവാം
ജോൺ : നമ്മുടെ ഒരു ഗവമെൻ്റ് കോളേജ് ആണെങ്കിൽ നിങ്ങൾ പറഞ്ഞത് ഓക്കെ ആയേനെ
ദീപ്തി : ജോൺ അപ്പോ നീ പറഞ്ഞു വരുന്നത് എന്താ ഒന്ന് തെളിച്ചു പറ
സാന്ദ്ര : ജോണെ നീ ആളെ ടെൻഷൻ ആക്കാതെ കാര്യം പറയ്
ജോൺ : ഞാൻ പറയാം പക്ഷേ ഇവിടെ വേണ്ട എൻ്റെ ഊഹം ശരിയാണെങ്കിൽ ദേ ആർ വാച്ചിങ് ആൾ ഓഫ് യു ഗയ്സ്
ശ്രുതി : എൻ്റെ ജോൺ നീ എന്തൊക്കെയാ ഈ പറയുന്നെ
ദീപ്തി : അതേ ഞങ്ങളുടെ മാളിൽ വന്നു ഞങ്ങളുടെ ആൾക്കാർ ഉള്ള സ്ഥലത്ത് നിന്ന് ഞങ്ങളെ ആര് നിരീക്ഷിക്കാനാ
ജോൺ : ആരാ എന്താ എന്നൊന്നും എനിക്ക് അറിയില്ല ഐ ഫീൽ സംതിങ് ഫിഷി...
( ജോൺ പറഞ്ഞത് കേട്ട് എല്ലാവരും ചുറ്റിനും നോക്കാൻ തുടങ്ങിയിരുന്നു സൺഡേ ആയത് കൊണ്ട് തന്നെ അതിൻ്റെ തിരക്ക് മാളിൽ ഉണ്ടായിരുന്നു അതിനാൽ തന്നെ അവർക്ക് സംശയമായി തോന്നുന്ന ആരെയും കണ്ടെത്താൻ ആയില്ല അവർ പതിയെ അവരുടെ പാർട്ടി കണ്ടിന്യൂ ചെയ്തു....
എന്നാല് ജോൺ പറഞ്ഞപോലെ ആ തിരക്കിൽ നിന്നും ദീപ്തിയുടെ സംഗത്തെ മറ്റു ചിലർ വാച്ച് ചെയ്യുന്നുണ്ടായിരുന്നു അതൊന്നും അറിയാതെ അവരാ പാർട്ടി ആഘോഷമാക്കി മാളിൽ
💬 Comments
View all comments