Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]
"അതിനു മോന് തന്നെ അന്വേഷിച്ചു പെണ്ണിനെ കിട്ടിയില്ല .. അപ്പോഴാ എനിക്ക് ചെക്കനെ അന്വേഷിക്കുന്നത്. "
"അതിനെന്താ നല്ല കമ്മീഷൻ തന്നാൽ മതി.. ഞാൻ അന്വേഷിക്കാം. "
"എന്നാ പിന്നെ മോൻ എന്തിനാ ചെക്കനെ അന്വേഷിച്ചു നടക്കുന്നേ.. മോൻ തന്നെ ടീച്ചറെ കെട്ടിക്കോ? അപ്പോൾ മോന് പെണ്ണും ആകും എനിക്ക് ചെക്കനും ആകും. എന്താ? "
"അതിനെന്താ ഞാൻ റെഡിയാ .. ഇപ്പോഴേ വേണേൽ കെട്ടാം... ടീച്ചർ ഇപ്പോഴും പഴയപോലെ തന്നെ ആണ് കാണാൻ "
"ഡാ ഡാ.. അടികിട്ടും.. പഴയ ചൂരൽ ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്. അതിരിക്കട്ടെ മോന്റെ പേര് പറഞ്ഞില്ലല്ലോ? എന്താ മോന്റെ പേര്? "
"ഓഹ്!! ഞാൻ എന്റെ പേര് പറഞ്ഞില്ല അല്ലേ..? സുമേഷ്... സുമേഷ് സി കെ.. എന്തായാലും ടീച്ചറെ ഇവിടെ വെച്ച് കണ്ടതല്ലേ? എന്തേലും കുടിക്കാൻ വാങ്ങി തന്നില്ലെങ്കിൽ മോശം അല്ലേ??"
"അയ്യോ വേണ്ട മോനെ.. ഇപ്പോൾ സമയം ഇല്ല.. ഇപ്പോൾ തന്നെ രാത്രി ആയി.. ഇനിയും വൈകിയാൽ നാട്ടിലേക്കുള്ള ബസ്സ് കിട്ടില്ല.."
"അതിനെന്താ ടീച്ചറെ പ്രശ്നം.... ടീച്ചർക്ക് എവിടെ പോണമെങ്കിലും എന്റെ വണ്ടിയിൽ ഞാൻ കൊണ്ടുവിടാം.. അതോർത്തു ടീച്ചർ പേടിക്കേണ്ട.. ടീച്ചർ വാ.... വാ ടീച്ചറെ.. "
"സുമേഷ് ഇത്രയും നിർബന്ധിച്ചതല്ലേ ശരി വാ ഒരു ചായ കുടിക്കാം.. "
ടീച്ചറും സുമേഷും ചായ കുടിക്കാൻ കയറി. ടീച്ചറുടെ പേര് പറഞ്ഞില്ല അല്ലേ.. പ്രിയ ... പഠിക്കുന്ന സമയം ടീച്ചറെ വിളിക്കുന്നത് ' ഉണ്ടച്ചിപ്രിയ'.
ടീച്ചർ ചായ കുടിച്ചു..
"ഈ ചായക്ക് എന്താ വേറെ എന്തോ രുചി..."
💬 Comments
View all comments