Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]
എനിക്ക് മനസ്സിലായിരുന്നു. അതാ ഞാനും പിറകെ വന്നത്. ടീച്ചറെ വിശക്കുന്നില്ലേ എന്തെങ്കിലും കഴിക്കേണ്ടേ..? " ടീച്ചറെ കണ്ട ഉടനെ അനി പറഞ്ഞു.
"എന്തിനാ അനി നീ എന്റെ പിറകെ നടക്കുന്നത്.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ പിറകെ വരരുത് എന്ന്. എന്നിട്ടും നീ എന്തിനാ എന്റെ പിറകെ വരുന്നത്? "
"എനിക്ക് ടീച്ചറെ ഇഷ്ട്ടം ആയത് കൊണ്ടല്ലേ ഞാൻ പിറകെ വരുന്നത്.? ടീച്ചർക്ക് അത് എന്താ മനസ്സിലാകാത്തത്? "
"ഞാൻ എങ്ങനെ വരും എപ്പോൾ വരും എന്ന് വരും ഒന്നും എനിക്കറിയില്ല... ഇനി വരുമോ എന്നും അറിയില്ല. അങ്ങനെ ഒരു കാര്യത്തിനാണ് ഞാൻ പോകുന്നത്. അതുകൊണ്ട് നീ നിന്റെ കാര്യം നോക്കി പോകാൻ നോക്ക്. "
"ഇല്ല ടീച്ചറെ .. ടീച്ചർക്ക് ശല്ല്യം ആണെങ്കിൽ ഞാൻ വരുന്നില്ല. പക്ഷെ ഞാൻ വരും അത് ടീച്ചറെ ശല്ല്യം ചെയ്യാൻ അല്ല.. ടീച്ചറുടെ സുരക്ഷയ്ക്ക്.. ടീച്ചർ വാ നമുക്ക് എന്തെങ്കിലും കഴിക്കാം. "
ടീച്ചർ പിന്നെ ഒന്നും പറഞ്ഞില്ല. അവർ നേരെ പോയത് അടുത്തുള്ള ഹോട്ടലിൽ ആണ്. അവിടെനിന്നും ഭക്ഷണം കഴിച്ചു. സ്കൂളിലേക്ക് പോയി. രാജികത്തു എഴുതികൊടുത്തു. അതിന് ശേഷം അതിന്റെ പേപ്പർ വർക്കുകൾ നടത്തി ടീച്ചറുടെ വീട്ടിലേക്ക് പോയി.. ടീച്ചർ സ്കൂളിൽ നിന്നും ഇറങ്ങുമ്പോൾ കരഞ്ഞു..
അപ്പോൾ പുതിയ മെസ്സേജ് വന്നു..
"എന്തിനാ ടീച്ചറെ കരയുന്നത്... എല്ലാം നല്ലതിനാണ് എന്ന് കരുതുക.. ഇന്ന് രാത്രിയിൽ ഉള്ള ബസ്സ് കയറിയാൽ നാളെ രാവിലെ ഇവിടെ എത്താം. അതോടെ നമ്മുടെ ഈ കളി അവസാനിക്കും.. എന്നിട്ട് നമുക്ക് മാന്യമായി പിരിയാം എന്റെ
💬 Comments
View all comments