0%

Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]

Author : VaSco Read All Parts 3.6K

നേരം ബസ്സിൽ ഇരുന്നു വന്നതല്ലേ? കുറച്ചു നേരം വിശ്രമിച്ചോട്ടെ. തോട്ടത്തിൽ ഇനിയും പോകാലോ " പവി പറഞ്ഞു.

"അപ്പോൾ ഏട്ടനോ? ഏട്ടനും അതേ ബസ്സിൽ അല്ലേ വന്നത്..? എന്തായാലും ഇപ്പോൾ തോട്ടത്തിലെ പണിക്കാരൊക്കെ വരും . അവരൊക്കെ വന്നു പോയ ശേഷം രണ്ടാളും പോയി വിശ്രമിച്ചോ.. ഇപ്പോൾ മുന്നിലേക്ക് വാ " പവിത്ര അതും പറഞ്ഞു പോയി.

"പവി ഈ പവിത്രയുടെ കല്യാണം കഴിഞ്ഞതാണോ? അല്ല. അവൾ കല്യാണം വേണ്ട എന്ന് പറഞ്ഞു നിൽക്കുകയാ ... എന്റെ കാര്യം കഴിഞ്ഞിട്ട് മതി എന്നൊക്കെ ഇടക്ക് പറഞ്ഞിരുന്നു. ഇനി മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്നറിയില്ല.. ഇനി അതൊക്കെ ടീച്ചറുടെ പണിയാ."

"പവി.. എന്നെ ടീച്ചർ എന്ന് വിളിക്കാതെ പേര് വിളിച്ചൂടെ ? പ്രിയ എന്ന്? "

"പ്രിയ എന്ന് വിളിക്കണോ അതോ എന്തെങ്കിലും കൂട്ടി പ്രിയ എന്ന് വിളിക്കണോ? "

"നമ്മൾമാത്രം ഉള്ളപ്പോൾ എന്ത് കൂട്ടിവേണമെങ്കിലും വിളിച്ചോ.. അല്ലാത്തപ്പോൾ പ്രിയ എന്ന് വിളിച്ചൂടെ.? . ടീച്ചറെ എന്ന് വിളിക്കുമ്പോൾ ഇപ്പോൾ എനിക്കും എന്തോ പോലെ. ആ വിളികേൾക്കാൻ എനിക്ക് ഒരു യോഗ്യതയും ഇല്ല "

"ടീച്ചർ..ടീച്ചർ എന്ന് വിളിച്ചു ശീലിച്ചു പോയതല്ലേ ടീച്ചറെ? നമുക്ക് പതിയെ അത് മാറ്റം വരുത്താം. "

പവിയും ടീച്ചറും കൈ കോർത്തു പിടിച്ചു നടന്നു. വീടിന്റെ മുന്നിൽ തന്നെ പവിയുടെ അമ്മ ഇരിക്കുന്നുണ്ടായിരുന്നു. പവിയേയും ടീച്ചറേയും കണ്ട ഉടനെ പവിയുടെ അമ്മ കൈകാട്ടി വിളിച്ചു . രണ്ടുപേരെയും അടുത്ത് ഇരുത്തി.

"എന്തിനാ ഇങ്ങനെ കരയുന്നത്.. ഞങ്ങൾക്കൊന്നും മോളോട് ഒരു ദേഷ്യവും ഇല്ല.. സ്നേഹം

💬 Comments

View all comments