0%

Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]

Author : VaSco Read All Parts 3.6K

മാത്രമേ ഉള്ളൂ. മോള് ഇന്നുമുതൽ ഞങ്ങളുടെ കുട്ടിയാ.. ഞങ്ങളുടെ മോളാ.. മോള് ഒന്നും ഓർക്കേണ്ട.. ഒന്നും ചോദിക്കാനും പറയാനും നിൽക്കേണ്ട... സ്നേഹത്തോടെ സന്തോഷത്തോടെ കഴിയുക . എന്റെ മോന്റെ പെണ്ണായിട്ട്. ഇനിയും കരഞ്ഞാൽ അമ്മയുടെ കൈയിൽ നിന്നും നല്ല അടികിട്ടും. ഡാ മോനെ പവി.. നിന്റെ പെണ്ണാ ഇത് ഇവൾ കരയാതെ നോക്കേണ്ടത് ഇനി നിന്റെ കടമയാ. അതുകൊണ്ട് മോൻ നിന്റെ പെണ്ണിനേയും വിളിച്ചോണ്ട് ജീപ്പ് എടുത്തു ഒന്ന് കറങ്ങിയിട്ട് വാ.. എന്നിട്ട് നേരത്തെ തന്നെ കയറി കിടന്നോ ഒരുപാട് ദൂരം യാത്ര ചെയ്തു വന്നതല്ലേ രണ്ടാളും. "

അപ്പോഴേക്കും പവിത്ര ജീപ്പിന്റെ താക്കോലും ആയി വന്നു.. പവി ജീപ്പ് സ്റ്റാർട്ടാക്കി .. പവിത്ര ടീച്ചറെ പിടിച്ചു സീറ്റിൽ കൊണ്ടുപോയി ഇരുത്തി...

എന്നിട്ട് പറഞ്ഞു..

"ഒന്ന് കറങ്ങിയിട്ട് വരുമ്പോഴേക്കും ഈ സങ്കടം മുഴുവനും മാറണം.. ഇനിയും കരഞ്ഞു കരഞ്ഞു സമയം കളയരുത്. ജീവിതം കുറച്ചേ ഉള്ളൂ അത് മുഴുവനും ആസ്വദിക്കുക. ഇത് ഒരു ഹണിമൂൺ യാത്ര ആയിട്ട് കൂട്ടിക്കോ. "

പവിയും ടീച്ചറും നേരെ തോട്ടത്തിലേക്ക് പോയി. തോട്ടം എന്ന് പറഞ്ഞാൽ കുരുമുളകും, അടക്കയും, തേങ്ങയും, ഏലവും, കാപ്പിയും , എല്ലാം കൃഷിചെയ്യുന്ന സ്ഥലം ആണ് അതിന്റെ നടുക്കായി. ഒരു ഓഫീസ് കെട്ടിടം ഉണ്ട്. പവി ടീച്ചറെയും കൊണ്ട് അവിടെയൊക്കെ നടന്നു കാണിച്ചു..

അപ്പോഴാണ് ഫോണിൽ വീണ്ടും മെസ്സേജ് വന്നത്.

അണ്ണാ, അണ്ണി മണിയറ ഒരുങ്ങികഴിഞ്ഞു.. വേഗം വാ.

അവർ തിരിച്ചു വീട്ടിലേക്ക് വന്നു.

കുളിച്ചു ഫ്രഷ് ആയി. പുതിയൊരു ശരിയാണ് ടീച്ചർ ഉടുത്തത്.. അത് എടുത്തു

💬 Comments

View all comments