0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 8 [ഏകൻ]

Author : VaSco Read All Parts 577

കുഴപ്പവും ഇല്ല ആരോഗ്യം ശ്രദ്ധിച്ചാൽ മാത്രം മതി. "

അവസാനം ചിരിച്ചുകൊണ്ടാണ് ഡോക്ടർ അത് പറഞ്ഞത്.

ഉണ്ണിയും അമ്മൂസും സന്തോഷത്തോടെ പുറത്തു പോയി. ഉണ്ണി സിനിയോട് പറഞ്ഞു.

"സിസ്റ്ററെ ഒരുപാട് നന്ദിയുണ്ട്. എന്താവശ്യം ഉണ്ടെങ്കിലും ഒന്ന് വിളിച്ചാൽ മതി. എന്ത് സഹായത്തിനും ഞങ്ങൾ ഉണ്ടാകും."

"അയ്യോ! സാറെ എന്നെ സിസ്റ്ററെ എന്ന് വിളിക്കേണ്ട. എന്നെ സിനി എന്ന് വിളിച്ചാൽ മതി "

ഉണ്ണിയും അമ്മൂസും ചിരിച്ചുകൊണ്ട് സിനിയോട് യാത്ര പറഞ്ഞു ഇറങ്ങി.

കാറിൽ കയറിയ ഉടനെ ഡോക്ടർ പറഞ്ഞത് അതുപോലെ ഉണ്ണി മായായോടും മീരയോടും പറഞ്ഞു. മായായും മീരയും എത്തിപിടിച്ചു അമ്മൂസിനും ഉണ്ണിക്കും ഉമ്മകൾ കൊടുത്തു. അവർ സന്തോഷമായി വൈകുന്നേരത്തോടെ വീട്ടിൽ എത്തി. വീട്ടിൽ എത്തുന്നതിനു മുൻപ് അവർ ഭക്ഷണം കഴിക്കാനും സാധങ്ങൾ വാങ്ങാനും ഒരു മാളിൽ കയറി . അവിടെ നിന്ന് എല്ലാ വിധത്തിലും ഉള്ള ഫ്രൂട്സും, ഡ്രൈ ഫ്രൂട്സും , പച്ചക്കറികളും, കുറെ ഡ്രെസ്സുകളും വാങ്ങി. അമ്മൂസിന് പലപ്പോഴും നാണം വരുന്നുണ്ടായിരുന്നു.

വീട്ടിൽ എത്തിയപ്പോൾ അമ്മൂസും മീരയും ഞെട്ടിപ്പോയി. പക്ഷെ ആ സ്ഥലത്ത് എത്തിയപ്പോൾ അമ്മൂസ് കൂടുതൽ ഞെട്ടി. അമ്മൂസിന് ഒരുപാട് പരിചയം ഉള്ള സ്ഥലം പോലെ തോന്നി .

കാറിന്റെ ശബ്‍ദം കേട്ട് ജാനിയമ്മ ഇറങ്ങി വന്നു. കാറിൽ നിന്ന് ആദ്യം ഇറങ്ങിയത് ഉണ്ണിയും മായയും ആണ്.

" ഓഹ്! മക്കളു വന്നോ ? ഞാൻ കരുതി.... . " ജാനിയമ്മ പറഞ്ഞു.

"എന്റെ ജാനിയമ്മ പറഞ്ഞത് എന്തെങ്കിലും ഞാൻ കേൾക്കാതിരുന്നിട്ടുണ്ടോ? ജാനിയമ്മ പറഞ്ഞ കുഞ്ഞിക്കാലും ഞാൻ കൊണ്ട് വന്നിട്ടുണ്ട്." ഉണ്ണി പറഞ്ഞു.

💬 Comments

View all comments