0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 8 [ഏകൻ]

Author : VaSco Read All Parts 578

എന്നിട്ട് കാറിന്റെ പിന്നിലെ ഡോർ തുറന്നു. മീരയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി ജാനിയമ്മക്ക് കൊടുത്തു. അതിന് ശേഷം മീരയേയും അമ്മൂസിനേയും നോക്കി കാറിൽ നിന്നും പുറത്ത് ഇറങ്ങാൻ പറഞ്ഞു.

"ജാനിയമ്മ പറഞ്ഞത് പോലെ ഇവരെയും ഞാൻ ഇങ്ങ് കൂട്ടി. ഇനി ഒരുപാട് കുഞ്ഞുങ്ങൾ ഈ വീട്ടിൽ പിറക്കും." ഉണ്ണി പറഞ്ഞു.

മീരക്ക് വലിയ നാണം ഒന്നും തോന്നിയില്ലെങ്കിലും അമ്മൂസിന് നാണം തോന്നി.

"എന്താ ഇവരേയും കെട്ടിയോ? " ജാനിയമ്മ ചോദിച്ചു.

"ഇവർക്ക് സമ്മതം ആണെങ്കിൽ കെട്ടികൊണ്ട് വരാൻ അല്ലേ ജാനിയമ്മ പറഞ്ഞത്. ഇവർക്ക് സമ്മതം ആണ്. "

ജാനിയമ്മ കുറച്ചു സമയം ഉണ്ണിയെ നോക്കി. പിന്നെ ചിരിച്ചു.

"മായമോളെ... മോള് ഈ കുഞ്ഞിനെ പിടിച്ചേ. ഞാൻ പോയി ആരതി തട്ട് എടുത്തിട്ട് വരാം. " അതും പറഞ്ഞു കുഞ്ഞിനെ മായ്ക്ക് കൊടുത്തു ജാനിയമ്മ അകത്തേക്ക് പോയി.

പിന്നെ ആരതി തട്ടുമായി വന്നു. എന്നിട്ട് പറഞ്ഞു.

"എല്ലാവരും ചേർന്നു നിൽക്കു. ഡാ നീ കുഞ്ഞിനെ എടുത്തു നടുക്ക് നിൽക്കു. മായ മോളെ . മോള് അവന്റെ മുന്നിൽ നിൽക്കൂ. നിങ്ങൾ രണ്ടുപേരും അവനോട് ചേർന്നു നിൽക്ക്."

എല്ലാവരും അതുപോലെ നിന്നു. ജാനിയമ്മ ആരതി ഉഴിഞ്ഞു .

"ഇനി മക്കള് വലതു കാൽ വെച്ച് അകത്തു കയറി വാ." ജാനിയമ്മ പറഞ്ഞു.

എല്ലാവരും അകത്തേക്ക് കയറി.

"ഡാ! നീ ഇവരെ എല്ലാവരെയും കൂട്ടിവരും എന്ന് പറഞ്ഞിരുന്നേൽ. എല്ലാവർക്കും ഉള്ള ഭക്ഷണം ഉണ്ടാക്കി വെക്കുമായിരുന്നല്ലോ? . "

"എന്റെ ജാനിയമ്മേ. അതിനൊന്നും ജാനിയമ്മ ഇനി കഷ്ട്ടപെടെണ്ട. ഭക്ഷണം ഉണ്ടാക്കുന്നതും കുഞ്ഞുങ്ങളെ

💬 Comments

View all comments