Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 1
നിദ്രാദേവിക്ക് പിണക്കം കണ്ണെത്ര പൂട്ടിയടച്ചിട്ടും അവൾക്കു ഉറങ്ങാൻ സാധിച്ചില്ല
ശ്രീകാന്ത് .....ശ്രീക്കുട്ടൻ ....ശ്രീ ....ശ്രീയേട്ടൻ ......
താനെന്തിനാ ..ഇങ്ങനെ ഒക്കെ ആലോചിക്കണേ തനിക്കിതെന്തു പറ്റി ...
ഇതാവുമോ പ്രേമം ...ഇഷ്ട്ടം എന്നൊക്കെ പറയുന്നത് ... കൂട്ടുകാരികൾ പലർക്കും പ്രേമമുണ്ടായിരുന്നു ...
തനിക്കു മാത്രം അങ്ങനൊന്നും ഇതുവരെ ആരോടും തോന്നിയിട്ടില്ല ഇതിപ്പോ എന്താ ഇങ്ങനെ ....
താനും അനുരാഗത്തിനു പിടികൊടുത്തോ .... ഏയ് ഇതൊന്നും പ്രേമമല്ല ....
പിന്നെ ഒരുപ്രാവശ്യം കണ്ടാലുടൻ പ്രേമമുണ്ടാവോ ?
ഇല്ല എനിക്ക് പ്രേമമില്ല ....
മനസ്സ് കലുഷിതമായിരുന്നു .....
എന്തെക്കെയോ പിന്നെയുമവൾ ആലോചിച്ചു കൂട്ടി അതിലധികവും ശ്രീയെ കുറിച്ചായിരുന്നു ...
എന്താ ശ്രീയേട്ടൻ അമ്മയെ വിളിച്ചത് ആന്റിന് ... ഞാനോ ടീച്ചറെന്ന് ....
ശോ എനിക്കും ആന്റിന് വിളിച്ചമതിയായിരുന്നു അതെങ്ങനാ അപ്പോ ഇങ്ങനൊക്കെ ആവുന്നു വിചാരിച്ചോ ......
അതിനിപ്പോ എന്തുണ്ടായി ..... ദൈവമേ എന്തൊക്കെയാ സംഭവിക്കണേ ......
അവളിൽ സങ്കടം നിറഞ്ഞു ....ഞാൻ ചീത്ത ആവുകയാണോ അല്ല ചീത്ത ആവുന്നതെങ്ങനെ ..... ലോകത്തു പ്രേമിക്കുന്നവർ ഒക്കെ ചീത്തയാണോ ...?
അങ്ങനാണെങ്കിൽ അഭിയേട്ടൻ ചീത്ത അവന്ടെ ..
എത്ര നല്ലവൻ ആണ് അഭിയേട്ടൻ .. അല്ല പ്രേമം ചീത്തയല്ല ഒരാളെ ഇഷ്ടപ്പെടുന്നത് അത്ര വല്യ കുറ്റമൊന്നുമല്ല ...
അവൾ അവളെ സ്വയം പറഞ്ഞു മനസിലാക്കുകയായിരുന്നു ...
പിണക്കം മാറി നിദ്രദേവി അവൾക്കു കൂട്ട് വന്നു എപ്പോഴോ അവളുറങ്ങി .....
രാവിലെ ഉണർന്നു പല്ലുതേച്ചു .....അവൾ അടുക്കളയിൽ എത്തി
ഇതെന്ത് അത്ഭുതം നീയെന്താ ഇവിടെ .....വഴിതെറ്റി വന്നതാണോ ..? സുമംഗല ദേവി അവളെ കളിയാക്കി ...
💬 Comments
View all comments