Chapter Title : അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 1
ചായയെടുത്തു ചാരു വിനു നൽകി സുമംഗല .....
ധ ഏട്ടാ .....അവൾ ചായ അവനു നൽകുന്നതിന് മുൻപ് അതിൽ നിന്നും ഒരു കവിൾ മൊത്തി ...
നിനക്ക് വേറെ എടുത്തൂടെ .....അവനു കൊടുത്തതുതന്നെ വേണോ
'അമ്മ അവളെ വഴക്കു പറഞ്ഞു....
അവളെടുത്തോട്ടമ്മേ ......അബി അവളെ സപ്പോർട് ചെയ്തു .... ഓ ഇപ്പൊ അങ്ങളേം പെങ്ങളും ഒന്നായി .....
അവർ രണ്ടാളും ചിരിച്ചു .....
ആഹ് 'അമ്മ അടുത്താഴ്ചയാ ദിവാകരേട്ടന്റെ റിട്ടയർമെന്റ് ....
ആണോ ഏട്ടാ ...എന്താ പരിപാടികൾ ..... ഒന്നും പ്ലാൻ ചെയ്തില്ല വാവേ ....
1 വീക്ക് ഉണ്ടല്ലോ .....നോക്കാം ...
ഇതിപ്പോ രാവിലെ മുതൽ റിട്ടയർമെൻറ് ആണല്ലോ 3 ആളായി ... അതങനാ ഒന്നിൽ തുടങ്ങിയാൽ മൂന്ന് ...അല്ലെട്ട ..
അബിക്കൊന്നും മനസിലായില്ല ..... ആരാ വാവേ 3 ആള് ...
അമ്മേടെ സ്കൂളിലെ സുലോചന ടീച്ചർ 'അമ്മ പിന്നെ ദിവാകരേട്ടൻ .. അമ്മയോ ...?
അമ്മകിനിം 4 വര്ഷം കൂടിയില്ലേ .....
അതല്ലടാ മോനെ .....അവർ രാവിലേയുണ്ടായ സംഭവ വികാസങ്ങൾ മുഴുവൻ പറഞ്ഞു കൊടുത്തു ...
ശ്രീയെ പറ്റിപറയുമ്പോൾ വാവയുടെ കണ്ണിലെ തിളക്കം അവൻ തിരിച്ചറിഞ്ഞു
കൊള്ളാം നല്ല ഐഡിയ ആണ് ..... ക്യാഷ് നമുക്കു അറേഞ്ച് ചെയ്യാം .....
മോക്കിഷ്ട്ടാണോ ടീച്ചറാവാൻ ..... അവൻ അവന്റെ വാവയോടു ചോദിച്ചു .....
ഇഷ്ടക്കുറവൊന്നുല്ല ....
എന്ന ഇനി അച്ചോനോടുകൂടി ഒന്നാലോചിച്ചു നമുക്ക് തീരുമാനിക്കാം ....
അച്ഛന്റെ മുന്നിൽ കാര്യം അവതരിപ്പിച്ചു ....അതിനൊരു തീരുമാനവുമായി അവന്തിക അവന്തികടീച്ചർ ആകാൻ തീരുമാനിച്ചു
എല്ലാം ശ്രീയേട്ടൻ കാരണമാ .....അവൾ മനസാ പറഞ്ഞു ടീച്ചർ എന്ന സ്വപ്നം തന്റെ ഇതുവരെ ഉള്ള ജീവിതത്തിൽ ഇല്ലായിരുന്നു ഇപ്പൊ ആ ഒരു സ്വപ്നം മാത്രം ശ്രീയേട്ടൻ മാഷാണെങ്കിൽ ഞാൻ ടീച്ചറും അതും ഒരേ സ്കൂളിൽ ......ഓർത്തിട്ടു അവൾക്കു ഇരിക്കപ്പൊറുതിയില്ല സന്തോഷം കാരണം അവൾ വീർപ്പുമുട്ടി ........
💬 Comments
View all comments