അഹം 2 [നൈമ]
അഹം 2
Aham Part 2 | Author : Naima
[ Previous Part ] [ www.kkstories.com]
"ഇപ്പൊ എങ്ങാനും എത്തോ ??" ഒച്ചിഴയുംപോലെയുള്ള ജോണി ചേട്ടന്റെ സ്കൂട്ടറിന്റെ ഓട്ടത്തിൽ അക്ഷമനായി ഞാൻ ചോദിച്ചു .
"എത്താറായി മോനെ ...ദേണ്ടെ ആ വളവ് കൂടി " ജോണി ചേട്ടൻ മഴക്കിടയിൽ എനിക്ക് കേൾക്കാനായി ഒന്ന് ഒച്ചനെ പറഞ്ഞു .
പോവുന്ന വഴി പലയിടങ്ങളിൽ സ്കൂട്ടർ കയറ്റം കയറാൻ ബുദ്ധിമുട്ടിയതോടെ പലപ്പോളായി ഞങ്ങൾ ഇറങ്ങി തള്ളി കയറേണ്ടി വന്നിരുന്നു .ഇട്ടിരുന്ന ഡ്രസ്സും ബാഗിന്റെ പുറം ഭാഗവുമെല്ലാം നനഞ്ഞു ചീഞ്ഞതോടെ നേരെ താമസ സ്ഥലത്തേക്ക് പോവാമെന്ന് ഞാൻ ജോണി ചേട്ടനോട് പറഞ്ഞു .
ഏകദേശം വൈകിട്ടോടെ ഞങ്ങൾ ജോണി ചേട്ടന്റെ വീട്ടിലേക്കെത്തി . മതിലോ വേലിയൊന്നും കെട്ടാത്ത തേപ്പ് പണി കഴിയാത്ത ഒരു ചെറിയ വാർക്ക വീട് .വീടിന്റെ മട്ടും , ചുറ്റുവട്ടവുമെല്ലാം കണ്ടാലറിയാം ഒരു ഇടത്തരം സാമ്പത്തിക സ്ഥിതി മാത്രമുള്ള,അല്ലേൽ അതിലും താഴെ നിൽക്കുന്ന കുടുംബം ആണെന്ന് .
"ചേട്ടന് അപ്പൊ ജോലി സ്ഥിരായില്ലേ ?" തല തോർത്തികൊണ്ട് ഞാൻ ജോണി ചേട്ടനോട് ചോദിച്ചു .
"സ്ഥിരാവാനോ ...നല്ല കഥയായി " ജോണി ചേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു "അതൊരു താൽക്കാലിക നിയമനം അല്ലാർന്നോ മോനെ .അങ്ങനെയല്ലേ മോന്റെ അച്ഛനായി പരിചയം . സ്ഥിരായില്ല ."
"അപ്പൊ ചേട്ടന് എന്തായിപ്പോ ജോലി ?" ജോണി ചേട്ടന്റെ ഭാര്യ എനിക്ക് നേരെ വച്ച് നീട്ടിയ കട്ടൻ ഊതി കുടിച്ചുകൊണ്ട് ഞാൻ ചോദിച്ചു .
"ചെയ്യാത്ത ജോലി ഒന്നും തന്നെയില്ല എന്ന് പറയാം ഹരി . ഒരു ടാക്സി പണ്ട് ഉണ്ടാർന്നു കുറച്ചു നാല് അതോടിച്ചു . പിന്നെ ഇവിടെയൊരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു .ഇപ്പൊ ഒരു ഓട്ടോ ഉണ്ട് .അതുരുട്ടി ജീവിക്കുന്നു " ജോണി ചേട്ടൻ ഒരു മടുപ്പെന്നോണം ദൂരേയ്ക്ക് നോക്കികൊണ്ട് കട്ടൻ ബാക്കി കുടിച്ചിറക്കി .
"ഞാൻ വടക്കേലെ മുറിയിലെ കിടക്ക മാറ്റി വിരിച്ചട്ടുണ്ട് " ജോണി ചേട്ടന്റെ ഭാര്യ ലിസ ചേച്ചി അങ്ങേരെ നോക്കി പറഞ്ഞു .
"ഇന്ന് ഇവിടെ കൂടാം ഹരി . കുറച്ചു നീങ്ങി ഞാൻ ഒരു വീട് തൽക്കാല താമസത്തിന് തരപ്പെടുത്തിയിട്ടുണ്ട് .നാളെ അങ്ങോട്ടേയ്ക്ക് മാറാം .ഇന്ന് യാത്ര കഴിഞ്ഞതല്ലേ ?"
ഒന്ന് ഫ്രഷ് ആയ ശേഷം അമ്മയെ വിളിച്ച് കാര്യങ്ങൾ അപ്ഡേറ്റ് ചെയ്തു .രാത്രി അത്താഴം കഴിഞ്ഞു കിടക്കുമ്പോളും മനസിന് ആകെ ഒരു അസ്വസ്ഥയായിരുന്നു .നാളെ അവരെ -അച്ഛന്റെ ഇപ്പോളത്തെ ഭാര്യയെ കാണാൻ പോവണം .എന്തോ , ഒരിക്കലും ഈ ജീവിതത്തിൽ അതിനിടവരുത്തരുതേ എന്നാശിച്ചതാണ് .പക്ഷെ കാല ചക്രം എന്നെ ഇവിടെ തന്നെ എത്തിച്ചു .
രാവിലെ തന്നെ ലിസ ചേച്ചി എനിക്ക് ചായ കൊണ്ട് തന്നിരുന്നു .ഒരു നാട്ടുമ്പുറത്തുകാരിയാണ് എന്ന് പെരുമാറ്റം കൊണ്ട് തോന്നി . കട്ടൻ ആദ്യം കുടിച്ച ശേഷമാണ് പല്ല് തേയ്ക്കാൻ പുറത്തേക്കിറങ്ങിയത് .
"മാമന്റെ പേര് ഹരി എന്നാണല്ലേ ?" ഒരു കൊച്ചു
💬 Comments
View all comments