Chapter Title : അഹം 2 [നൈമ]
മരിയ " അവൾക്ക് കൂട്ടായി തൊട്ട് പിന്നാലെ ഒരു പട്ടി കുട്ടിയും അവളെ ചുറ്റി നടപ്പുണ്ട് "ഇവന്റെ പേര് ഇക്രു " അവള് പറഞ്ഞു .
"എന്നിട്ട് രണ്ടാളേം ഞാൻ ഇന്നലെ കണ്ടില്ലല്ലോ ?"
"അത് പിന്നെ എനിക്ക് ഉവ്വവായിരുന്നു " എന്ന് പറഞ്ഞു അവള് ലിസ ചേച്ചിയുടെ വിളി കേട്ടതും ഓടി കളഞ്ഞു.
ഞാൻ അവളുടെ ഓട്ടം നോക്കി ഒന്ന് തിരിയവേ എന്തോ ഒന്നിനെ തട്ടി
"ഇങ്ങക്ക് കണ്ണ് കണ്ടൂടെ ?" എന്നെ നോക്കി ഒന്ന് ചാടിച്ചുകൊണ്ട് ഒരു പെണ്ണ് .കൈയിൽ ഒരു മൊന്ത പോലൊരു പാത്രവുമുണ്ട് ."ഇപ്പൊ പാല് മുഴുവൻ പോയേനെലോ ..."അവൾ തന്റെ തോള് തിരുമ്മിക്കൊണ്ട് പറഞ്ഞു .
"അത് ശരി ചുമ്മാ ഇവിടെ നിന്ന എന്റെ മേലിലേക്ക് വന്നു തട്ടിയിട്ട് എന്നോട് ചൂടാവുന്നോ ?" ഞാൻ അവളെ നോക്കി പറഞ്ഞു . ഒരു ചുരിദാറാണ് വേഷം .കണ്ടാൽ ഒരു ഇരുപത് - ഇരുപത്തിരണ്ടു വയസ്സ് തോന്നിക്കും .അത്യാവശ്യം മാത്രം ഉയരം .ഇടത്തരം ശരീരം .വെളുത്ത നല്ല വട്ട മുഖം .മുടി തട്ടൻ കൊണ്ട് മറച്ചിട്ടുണ്ട് .
"ഇങ്ങള്ടെ മോന്തായിൽ രണ്ടു കണ്ണുണ്ടല്ലോ ...ഞാൻ വന്നത് ഇങ്ങള്ക്കും കാണാലോ ?" അവൾ വിടാൻ ഉദ്ദേശമില്ല .
"ഒന്ന് പോയെ പെണ്ണെ ...രാവിലെ തന്നെ വന്നു ഓരോന്ന് കയറിക്കൊള്ളും. കുറെ യൂസ്‌ലെസുകൾ " ഞാൻ ആരോടൊന്നില്ലാതെ പറഞ്ഞു .
"പിന്നെ രണ്ടു ഇംഗ്ലീഷ് പറഞ്ഞാൽ വല്യ കാര്യായിന്നാ വിചാരം ...ഒരു മാന്യത ഇല്ലാത്ത പരിഷ്ക്കാരി വന്നേക്കണു" എന്നെ നോക്കി പിറു പിറുത്തുകൊണ്ട് അവൾ പോയി
💬 Comments
View all comments