0%

Chapter Title : അഹം 2 [നൈമ]

Author : Kambikathakal Read All Parts 2.2K

.

ശേ രണ്ടെണ്ണം കൂടി അവളെ പറയാർന്നു എന്ന് വിചാരിച്ചു നിൽക്കുമ്പോളേക്കും ജോണി ചേട്ടൻ അങ്ങോട്ട് വന്നു .

"ഹരി, പെട്ടെന്ന് റെഡി ആയാൽ നമുക്ക് ആദ്യം സ്ഥലം കാണാൻ തന്നെ പോയേക്കാം "ജോണി ചേട്ടൻ എന്നോടായി പറഞ്ഞതോടെ ഞാനും ഒന്ന് ഉഷാറായി . ലിസ ചേച്ചി വിളമ്പിയ ആഹാരവും കഴിച് ജോണി ചേട്ടന്റെ ഒപ്പം നേരെ പറമ്പ് കാണാൻ പോയി .ഇത്തവണ പുള്ളി പുള്ളിയുടെ ഓട്ടോ എടുത്തിരുന്നു .

"ഇന്നലെ ഇവന് കുറച്ചു പണിയുണ്ടായിരുന്നു അതാണട്ടോ ആ പൊട്ട സ്കൂട്ടർ ആയി വന്നത് .മോന് അത് അത്ര പിടിച്ചില്ല എന്ന് മനസിലായി " ഓട്ടോയുടെ ഗ്ലാസ്സിലൂടെ നോക്കി ജോണി ചേട്ടൻ എന്നോടായി പറഞ്ഞു .

"ആഹ് കുഴപ്പില്ല " ഞാൻ വലിയ ഭാവം നടിച്ചില്ല .

ഏകദേശം അര മണിക്കൂർ എടുത്ത് ഒരു പുരയിടത്തിന് മുന്നിലായി ജോണി ചേട്ടൻ ഓട്ടോ നിർത്തി .
ദൈവമേ ഈ പട്ടിക്കാട് വിൽക്കാനാണോ ഞാൻ ഇങ്ങോട്ട് കെട്ടിയെടുത്ത്? വിൽക്കാനുള്ള വസ്തു കണ്ട എനിക്ക് ആകെയുള്ള കോൺഫിഡൻസ് കൂടി നഷ്ടമായി . ഒരു ശ്മാശാന ഭൂമി പോലെ ഒരു പ്രോപ്പർട്ടി ! മുഴുവൻ കാട് കയറി കിടക്കുന്ന അങ്ങ് ഇങ്ങായി കുറച്ചു മരങ്ങളുമുള്ള ഒരു ഒന്നര ഏക്കർ ഭൂമി .

"ഇത് ആര് വാങ്ങാനാ ?" ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി .

"ആളുകൾ ഉണ്ട് മോനെ " ജോണി ചേട്ടൻ വലിയ കോൺഫിഡൻസ് ഇല്ലാതെ തല ചൊറിഞ്ഞു .

"ആളുകളോ ?" ഞാൻ ഒന്ന് ഇരുത്തി ചോദിച്ചു

"ആളുകൾ

💬 Comments

View all comments