Chapter Title : അഹം 2 [നൈമ]
മാറും "
റംല പറഞ്ഞത് എന്നിൽ ഒരു അസ്വസ്ഥതയുണ്ടാക്കി .അവൾ പറഞ്ഞതിലും കാര്യമുണ്ട് എന്നോടിതുവരെ ഖദീജുമ്മ ഒന്നും സംസാരിച്ചട്ടില്ല .എന്റെ മുന്നിൽ വച്ച് ജോണി ചേട്ടനോട് എല്ലാം ഹരിയുടെ ഇഷ്ടം പോലെ എന്ന് അവർ പറയുന്നതിൽ എന്തോ വശ പിശക് ഇല്ലേ ?
"ഈ ജോണി ചേട്ടൻ ആള് എങ്ങനാ ?" ഞാൻ റംലയോടു ചോദിച്ചു
"ഓഹ് അവരുടെ സൈഡ് അല്ലെ ....എല്ലാം ഖദീജുമ്മയും ആ പെണ്ണ് പാത്തുവും പറയണ പോലല്ലേ അങ്ങേര് പ്രവർത്തിക്കു ...പകൽ മാന്യൻ..." റംല എന്നോട് കുറച്ചു അടുത്ത് നിന്നു "തള്ളയും മോളും കാണേണ്ട പോലെ കാണുന്നുണ്ട് " അവൾ കണ്ണുകൊണ്ട് അതെന്നെ എന്ന് ആംഗ്യം കാണിച്ചു
"ശേ ...ശരിക്കും ?" ഞാൻ വിശ്വസിക്കാനാവാതെ ചോദിച്ചു
"അതെന്നെ ...അല്ലേൽ തന്നെ ഹരി ഒന്ന് ആലോചിച്ചു നോക്ക് .ഹരിയുടെ അച്ഛനെ വളച്ചു എടുത്ത സ്ത്രീയല്ലേ അവർ "
"ശരിയാ ...ആരെയും വിശ്വസിക്കാൻ പറ്റില്ല. ഒരു പണി ചെയ്യ് , റംലയും ഖദീജയുമായുള്ള ഇടപാട് നിങ്ങൾ തന്നെ ആയിക്കോ .അല്ലേൽ തന്നെ റംല പറഞ്ഞ പോലെ ഖദീജ എപ്പോളാ വാക്ക് മാറ്റുന്നത് എന്ന് പറയാൻ പറ്റില്ല .അതിന്റെ ഇടയിൽ ഇതിനു കൂടി ഞാനില്ല " ഞാൻ അത് പറഞ്ഞതും റംല പെട്ടു എന്ന അവസ്ഥയിലായി .അവൾ കുറച്ചു നേരം ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ചു മൗനത്തിലായിരുന്നു .
"അല്ല ഹരി ....എന്നെ ഹരിക്ക് വിശ്വസിക്കാം ...അത് മാത്രമല്ല ഹരിക്ക് ഞാൻ പറഞ്ഞ സഹായം എനിക്ക് ചെയ്തു തരാൻ പറ്റുമെങ്കിൽ ..ഹരിക്കും ഗുണമുണ്ടാവും " ഷെഡിനു
💬 Comments
View all comments