Chapter Title : അഹം 2 [നൈമ]
ആണ് ....പുള്ളിക്ക് ഈ സ്ഥലം ഇല്ലേൽ അടുത്ത സ്ഥലം നോക്കും ....ഒറ്റ നോട്ടത്തിൽ ഇത് കിട്ടിയാൽ കൊള്ളാം എന്നൊണ്ട് പുള്ളി ഒരു വില പറഞ്ഞതാ ....തരപെടുത്താം എന്ന് ഞാനും പറഞ്ഞു " ജോണി ചേട്ടൻ തല ചൊരിഞ്ഞു
"അത് ശരി ...വിലയും പറഞ്ഞു വാക്കും കൊടുത്തെങ്കിലും കച്ചോടവും താൻ തന്നെ അങ്ങ് നടത്തിക്കോ " ഞാൻ ജോണി ചേട്ടനോട് കയർത്തു .
"അയ്യോ മോനെ അങ്ങനല്ല ....മോനോട് സംസാരിക്കാം എന്നെ ഞാൻ പറഞ്ഞുള്ളു " ജോണി ചേട്ടൻ ആകെ ഒരു അങ്കലാപ്പിലായി ."മോൻ വഴക്കിടല്ലേ...അച്ഛനായുള്ള ബന്ധം "
"താൻ അതികം ബന്ധം ഉലത്തണ്ട " ഞാൻ ശബ്ദമുയർത്തി . ജോണി ചേട്ടൻ ഒന്ന് പകച്ചു "ഇയാൾക്കെന്താ ഇതില് നേട്ടം ? പണ്ടത്തെ ഒരു സുഹൃത്തിന്റർ കുടുംബത്തിനെ അങ്ങ് രക്ഷിച്ചേക്കാം എന്നു പറഞ്ഞു നന്മ ഉലത്താൻ നിക്കുവല്ല താൻ എന്ന് എനിക്ക് അറിയാം " ഞാൻ ജോണി ചേട്ടന്റെ മുഖത്തു നോക്കാതെ ഒന്ന് വിരട്ടാൻ നോക്കി .
"മോനെ ...അങ്ങനെ അല്ല ...ഖദീജ ഇത്തയുടെ അവസ്ഥ മോശമാണ്...ഈ കച്ചോടം നടന്നാൽ അവരുടെ പ്രശ്നങ്ങൾ മാറും ...പിന്നെ എനിക്കും ചെറിയ ചില്ലറ "
"കമ്മീഷൻ ?" ഞാൻ പുച്ഛത്തോടെ ചോദിച്ചു . ജോണി ചേട്ടൻ ഒന്ന് തലയാട്ടിയതേ ഉള്ളു .
"അത് അങ്ങ് ആദ്യമേ പറഞ്ഞാൽ പോരെ ? ഈ കച്ചോടം നടത്തിയാൽ തനിക്ക് ഒരു കമ്മീഷൻ കിട്ടും .അതാണ് തനിക്ക് ഇതിനുള്ള ഇന്റെരെസ്റ്റ് .അല്ലാതെ ഇങ്ങോട്ട് സഹായം ഉണ്ടാക്കാൻ ആണ് എന്ന് പറഞ്ഞു തൊലിക്കരുത് " ഞാൻ ജോണി
💬 Comments
View all comments