Chapter Title : ഐഷു 1 [VaSco]

*************** ഐഷു ******************
രാവിലെ മുതൽ തന്നെ ഓഫീസിൽ വളരെ തിരക്കുള്ള ദിവസമായിരുന്നു . ഞാൻ ആണെങ്കിൽ തലയ്ക്ക് ചൂട് പിടിച്ച വല്ലാത്തൊരു അവസ്ഥയിലും. ഉച്ച സമയം കഴിഞ്ഞു മണി മൂന്നായിട്ടും അന്ന് ഞാൻ ഭക്ഷണം പോലും കഴിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വിശപ്പുകൊണ്ട് വയറ് കത്തിയെരിഞ്ഞു.
നൂറു കോടിക്ക് മുകളിൽ വരുന്ന ഒരു വലിയ പ്രോജക്റ്റ് സബ്മിറ്റ് ചെയ്യാനുള്ള അവസാന ദിവസം ആയിരുന്നു അന്ന്. രാത്രി എട്ടു മണിക്ക് മുൻപായി അത് സബ്മിറ്റ് ചെയ്യണമായിരുന്നു . അതിന്റെ എല്ലാ ചുമതലയും മേഡം എന്നെ ആയിരുന്നു ഏൽപ്പിച്ചത്. അതിന്റെ ടെൻഷനിൽ ആയിരുന്നു ഞാൻ ആ സമയം.
ആ സമയത്താണ് എന്റെ ഉറ്റ ചങ്ങാതിയും സഹപ്രവർത്തകനുമായ മഹേഷ് അങ്ങോട്ടേക്ക് വന്നത്. വന്ന ഉടനെ അവൻ എന്നോട് പറഞ്ഞു .
"എടാ. ആദി. ഇന്ന് രാത്രിക്ക് മുൻപ് ഈ വർക്ക് മുഴുവൻ തീർത്ത് പ്രോജക്റ്റ് മേഡത്തിന് മുന്നിൽ സബ്‌മിറ്റ് ചെയ്തില്ലെങ്കിൽ പണിയാകുമേ. നിന്റെ ഗോൾഡൻ ചാൻസ് നഷ്ട്ടമാകും . അല്ലെങ്കിൽ തന്നെ മേഡം വലിയ ചൂടിലാ. നിന്നെ വിശ്വസിച്ച മേഡം ഈ പ്രോജക്റ്റ് നിന്നെ ഏൽപ്പിച്ചത്."
അതെ!, ആദി. അതാണ് എന്റെ പേര്. മുഴുവൻ പേര് ' ആദിത്യൻ.' വയസ് ഇരുപത്തിയേഴ് . ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി. താമസം തനിച്ച് ഒരു ഫ്ലാറ്റിൽ . മഹേഷ് പറഞ്ഞ മേഡമാണ് ആ കമ്പനിയുടെ മുതലാളി. ബാക്കിയൊക്കെ വഴിയേ പറയാം. അപ്പോൾ നമുക്ക് വീണ്ടും കഥയിലേക്ക് പോകാം...
രാവിലെ വന്നത് മുതൽ ഒരു നിമിഷം പോലും തെറ്റാതെ ആ കമ്പ്യൂട്ടറിനു മുന്നിൽ കുത്തിയിരുന്ന്
💬 Comments
View all comments