0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 314.9K

എന്റെ ചെവിയിലായി പറഞ്ഞു.

" ഒരാഴ്ചയായി ശരിക്കും ഉണ്ണുകയോ ഉറങ്ങുകയോ ചെയ്തിട്ട് എന്നല്ലേ ആദി പറഞ്ഞത് . അതുകൊണ്ട് ആദി ഇന്ന് ഉണ്ണാനും ഉറങ്ങാനും പോകുന്നത് എന്റെ കൂടെയാണ്. " അതും പറഞ്ഞു മേഡം എന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ ഒരു പുതുപ്പെണ്ണിന്റെ നാണമുണ്ടായിരുന്നോ അറിയില്ല.

എന്തായാലും മേഡത്തിന്റെ വാക്കുകളിൽ വലിയൊരു സന്തോഷമുണ്ടായിരുന്നു. അതിലുപരി അതിൽ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.

ആ സംശയത്തോടെ ഞാൻ മേഡത്തെ നോക്കി. അപ്പോൾ മേഡം പറഞ്ഞു.

"ആദി. സംശയിക്കേണ്ട. ആദിക്കുള്ള സ്പെഷ്യലിന് ഓർഡർ കൊടുത്തിട്ടാണ് ഞാൻ ഇവിടേക്ക് വന്നത്. മോളും അവിടെ ആദിയെ കാത്ത് നിൽക്കുന്നുണ്ട്. വാ നമുക്ക് വേഗം ഇറങ്ങാം. ഇന്ന് ആദിക്ക് എല്ലാം സ്പെഷ്യൽ ആണ്. വളരെ സ്പെഷ്യൽ."

"അത് മേഡം ഞാൻ " ഞാൻ പറഞ്ഞു തുടങ്ങിയതും മേഡം എന്റെ ചുണ്ടത്ത് വിരൽ വെച്ച് അത് തടഞ്ഞുകൊണ്ട് പറഞ്ഞു.

"ആദി ഒന്നും പറയേണ്ട. ഞാൻ അത്ര സന്തോഷത്തിലാണ്. ആ സന്തോഷം ഇന്ന് ആദിയുമായി എനിക്ക് പങ്ക് വെക്കണം. ഇവിടെ എല്ലാവർക്കും മറ്റൊരു ദിവസം പാർട്ടി ഏർപ്പാട് ചെയ്യുന്നുണ്ട്. ഇത് ആദിക്ക് മാത്രം ഉള്ള ട്രീറ്റ് ആണ്. ആദി പുറത്തേക്ക് പോയി നിന്നോളൂ. ഞാൻ വന്നേക്കാം."

അതും പറഞ്ഞു മേഡം തിരിച്ചു തന്റെ കസേരയിൽ പോയി ഇരുന്നു. മേഡം പറഞ്ഞതും ചെയ്തതുമൊന്നും

വിശ്വസിക്കാനാവാതെ വലിയൊരു അമ്പരപ്പോടെ ഞാൻ പുറത്തേക്ക് ഇറങ്ങി

പുറത്ത് മഹേഷും മറ്റു ചിലരും എന്റെ വരവിനായി ആകാംക്ഷയോടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

എല്ലാം നഷ്ടപ്പെട്ടു എന്ന ഭാവത്തിൽ അകത്തേക്ക് കയറിയ എന്റെ മുഖത്തെ ആ അമ്പരപ്പ്

💬 Comments

View all comments