0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 315.4K

കണ്ട് മഹേഷ് ഓടി അടുത്തു വന്നു.

"എന്താടാ ആദി... മേഡം എന്താ പറഞ്ഞത്? നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത് ? ആ പ്രോജക്റ്റ് ശരിയായില്ലേ.?" അവൻ പരിഭ്രാന്തിയോടെ ചോദിച്ചു.

ഞാൻ പതിയെ ഒരു ദീർഘശ്വാസമടുത്തു. എന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.

"ഡാ... നമ്മുടെ പ്രോജക്റ്റ് അപ്രൂവ് ആയി! ആ ഡീൽ നമ്മുടെ കമ്പനിക്ക് കിട്ടി!"

"സത്യമാണോടാ!" എന്ന് ചോദിച്ചുകൊണ്ട് മഹേഷ് സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ചു.

അവനാ സന്തോഷവാർത്ത എവിടെ ഉണ്ടായ എല്ലാവരോടും പറയാൻ തുടങ്ങുന്ന സമയമാണ് മേഡം തന്റെ ക്യാബിന് പുറത്തേക്ക് വന്നത്

മേഡം ചിരിച്ചുകൊണ്ട് അവിടേക്ക് വന്നു പറഞ്ഞു:

"അതെ, നമ്മൾ ഈ വലിയ പ്രോജക്റ്റ് നേടിയിരിക്കുന്നു. അതിന്റെ ക്രെഡിറ്റ് മുഴുവൻ ആദിക്കാണ്."

"മേഡം നമുക്കിത് ആഘോഷിക്കണം. നമ്മുടെ കമ്പനിക്ക് ആദ്യമായിട്ടാ ഇത്രയും വലിയൊരു പ്രോജക്റ്റ് കിട്ടുന്നത്. " മഹേഷ് പറഞ്ഞു.

"തീർച്ചയായും നമ്മൾ ഇത് ആഘോഷിക്കും. പക്ഷെ അത് ഇന്നല്ല. ഇന്നിപ്പോൾ നമ്മൾ കുറച്ചു പേരല്ലേ ഇവിടെയുള്ളൂ. അതുകൊണ്ട് ഈ വരുന്ന സൺ‌ഡേ ഇവിടെയുള്ള ഏറ്റവും വലിയ ഹോട്ടലിൽ വെച്ച് തന്നെ നമുക്കത് നടത്താം. എന്താ അത് പോരെ.?" മേഡം വളരെ സൗമ്യമായി ചോദിച്ചു.

"അത് മതി മേഡം... " അങ്ങനെ പറഞ്ഞ ശേഷം മഹേഷ് തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.

" എന്നാലും മേഡം ഇത്രയും നല്ലൊരു വാർത്ത കേട്ടിട്ട് എങ്ങനെയാ സൺ‌ഡേ വരെ കാത്തിരിക്കുക. "

മഹേഷിന്റെ വാക്കുകളും ആ സംസാര രീതിയും കണ്ട് മേഡം ചിരിയോടെ പറഞ്ഞു.

"മഹേഷേ, നാളെ കഴിഞ്ഞാൽ സൺ‌ഡേ ആയി. അതിന് കൂടുതൽ ഒന്നും

💬 Comments

View all comments