0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 315.4K

കാത്തിരിക്കേണ്ട. എന്നാലും നിങ്ങൾക്ക് ആഘോഷിക്കാൻ വേണ്ട ഫുഡും ബാക്കി കാര്യങ്ങളും ഇപ്പോൾ ഇവിടെ എത്തും. എല്ലാം ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്. നിങ്ങൾ എല്ലാവരും എൻജോയ് ചെയ്യൂ."

"താങ്ക്സ് മേഡം. " മഹേഷ്‌ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് മേഡത്തെ അവർ അറിയാതെ അടിമുടി നോക്കി. ഒരിക്കലും ആരും അങ്ങനെ ഒരു വേഷത്തിൽ മേഡത്തെ കണ്ടിരുന്നില്ല .

"അപ്പോൾ മേഡം ഞങ്ങളുടെ കൂടെ കൂടുന്നില്ലേ..?" മഹേഷ്‌ മെല്ലെ ചോദിച്ചു.

"ഇല്ല. എനിക്കും ആദിക്കും ഇത്തിരി ജോലിക്കൂടെ ബാക്കിയുണ്ട്. അത് കഴിഞ്ഞു നമുക്ക് എല്ലാവർക്കും സൺ‌ഡേ കൂടാം. " അങ്ങനെ പറഞ്ഞ ശേഷം മേഡം എന്നോട് ചോദിച്ചു.

" ആദി നമുക്ക് പോകാം."

"പോകാം മേഡം. ഞാൻ എന്റെ ബാഗ് എടുത്തിട്ട് വരാം . മേഡം നടന്നോളൂ.. " ഞാൻ മെല്ലെ പറഞ്ഞു.

"ശരി . അധികം വൈക്കേണ്ട. പോയിട്ട് ഒരുപാട് ജോലികൾ ഉള്ളതാ." എന്ന് പറഞ്ഞു മേഡം പുറത്തേക്ക് നടന്നു.

മഹേഷ്‌ എന്നേയും പുറത്തേക്ക് നടക്കുന്ന മേഡത്തെയും മാറി മാറി നോക്കി ചിരിച്ചു. ആ ചിരിയിൽ അവന്റെ സ്വഭാവം അടങ്ങിയിട്ടുണ്ടായിരുന്നു.

ഞാൻ വേഗം എന്റെ സീറ്റിലേക്ക് നടന്നു. മഹേഷ്‌ എന്റെ അടുത്തേക്ക് ഓടി വന്ന ശേഷം ചോദിച്ചു.

"എന്താ ഞാൻ ഈ കാണുന്നത് മോനെ?"

"അത് എന്നോടാണോ ചോദിക്കുന്നത്. നീ എന്താ കാണുന്നത് എന്ന് നിനക്കല്ലേ അറിയൂ. " ഞാൻ ഒന്നും മനസ്സിലാകാത്ത പോലെ പറഞ്ഞു.

"മോനെ ആദികുട്ടാ. ഒടിയന്റെ അടുത്ത് നീ മായം ഇറക്കല്ലേ.." ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ മഹേഷ്‌ പറഞ്ഞു.

"ഓഹ്! അത് നീയായിരുന്നോ?. ഈ ഒടിയൻ. "

💬 Comments

View all comments