0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 315.4K

ഞാൻ പരിഹാസ രൂപേണ ചോദിച്ചു.

"അതേടാ. ഞാൻ തന്നെയാ ഒടിയൻ. അതുകൊണ്ട് മായം ഇറക്കാതെ നീ കാര്യം പറ മോനെ . "

"എന്ത് കാര്യം. "

"ഉണ്ട. ദേ ആദി വേണ്ട. ഇപ്പോൾ ഇവിടെ നടന്നതും ഇനി നടക്കാൻ പോകുന്നതും . അതിനെ കുറിച്ചാ ഞാൻ ചോദിച്ചത്. "

"അതോ...? ഇപ്പോൾ നടന്നത് നിന്നെ പോലെ തന്നെ ഞാനും കണ്ടു. ഇനി നടക്കാൻ പോകുന്നത്. അത് നിന്നെപോലെ എനിക്കും അറിഞ്ഞൂടാ. "

അങ്ങനെ പറഞ്ഞു ചിരിച്ച ശേഷം ഞാൻ എന്റെ ബാഗ് എടുത്തു തോളിൽ ഇട്ടു. പിന്നെ അവന്റെ കാറിന്റെ താക്കോൽ അവനെ ഏൽപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

"എനിക്കും അറിയില്ലെടാ. ഇപ്പോൾ നടന്നതൊന്നും എനിക്കും അറിയില്ല. ഇങ്ങനെ ഒരു മേഡത്തെ ഞാൻ മുൻപ് കണ്ടിട്ടേയില്ല. നീ കണ്ടില്ലേ മേഡം വലിയ സന്തോഷത്തിലാണ്. "

"അത് തന്നെയാ ഞാനും ചോദിച്ചത്. മേഡത്തിന്റെ സന്തോഷം. അത് ഈ പ്രൊജക്റ്റ്‌ കിട്ടിയതാണ് എനിക്കതറിയാം . പക്ഷെ അത് മാത്രമാണോ എന്നാ എന്റെ സംശയം."

"നീ എന്താ പറഞ്ഞു വരുന്നത്.?"

"ഒലക്കേട മൂഡ് . എടാ മണ്ടാ. നീ കണ്ടില്ലേ മേഡത്തിന്റെ വേഷം. ഇങ്ങനെയൊരു വേഷത്തിൽ ഞാൻ ഇതുവരെ മേഡത്തിനെ കണ്ടിട്ടില്ല. "

"അത് ശരിയാ ഞാനും മേഡത്തെ കണ്ടിട്ടില്ല."

"ഓഹ്! ഇവന്റെ കാര്യം. എടാ ആദി, മേഡം ഇങ്ങനെ ഒരു വേഷത്തിൽ ഇപ്പോൾ ഇവിടെ വരണമെങ്കിൽ അതിൽ എന്തെങ്കിലും കാരണം ഉണ്ടാവില്ലേ..".

"അത് നിനക്കറിഞ്ഞൂടെ . ഈ സന്തോഷവാർത്ത പറയാൻ വേണ്ടിയല്ലേ മേഡം ഇവിടെ വന്നത്. "

"എന്റെ

💬 Comments

View all comments