Chapter Title : ഐഷു 1 [VaSco]
ഭഗവാനെ ഈ പൊട്ടൻ ഇങ്ങനെ ഒരു മണ്ണുണ്ണി ആയിപ്പോയല്ലോ. ഈ പൊട്ടനെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും ..?" എന്ന് മുകളിലേക്ക് നോക്കി പറഞ്ഞ ശേഷം ഒരു ദീർഘനിശ്വാസം വിട്ട് കൊണ്ട് അവൻ വീണ്ടും തുടർന്നു.
"ശരി... ശരി.. ശരി. വന്നത് അതിന് തന്നെ ഞാൻ സമ്മതിച്ചു . പക്ഷെ ഇപ്പോൾ പോകുന്നതോ. അതും നിന്നേയും കൊണ്ട്. അപ്പോൾ അതിൽ എന്തോ ഇല്ലേ "
"എന്തുണ്ടാക്കാൻ.. എന്നോട് മേഡം മേഡത്തിന്റെ കൂടെ പോകാൻ പറഞ്ഞു ഞാൻ പോകുന്നു. അത്ര തന്നെ. അതിലെന്താ ഇത്ര വലിയ കാര്യം. "
"കാര്യം ഒന്നും ഇല്ലേ. ഇല്ലെങ്കിൽ വേണ്ട . ശരി നിങ്ങൾ ഇപ്പോൾ എവിടെയാ പോകുന്നത്. അത് പറ നീ."
"അതൊന്നും എനിക്കറിയില്ലേടാ. ഞാൻ നിന്നോട് പറഞ്ഞില്ലേ. മേഡം എന്നോട് കൂടെ പോകാൻ പറഞ്ഞു ഞാൻ പോകുന്നു . അതിൽ കൂടുതൽ ഒന്നും എനിക്കറിയില്ല."
"എന്നാ എനിക്കറിയാം. മേഡത്തിന് നിന്നോട് എന്തോ ഉണ്ട്. അതാ ഈ രാത്രിയിൽ നിന്നെയും വിളിച്ചുകൊണ്ട് പോകുന്നത്. അല്ലെങ്കിൽ ഈ വേഷത്തിൽ ഇവിടെ വന്നു നിന്നേയും വിളിച്ചു എവിടേയും പോകില്ല. മോനെ ആദി ഇതാണ് നിന്റെ യഥാർത്ഥ ഗോൾഡൻ ചാൻസ്. ഈ ചാൻസ് നീ ഒരിക്കലും വിട്ട് കളയരുത് . നീ ഒന്ന് മനസ്സ് വെച്ചാൽ ഈ കമ്പനി നിന്റെ കൈയിലിരിക്കും. "
"നീ എന്താ പറഞ്ഞു വരുന്നത്. അത് തെളിച്ചു പറ. അല്ലാതെ ഇങ്ങനെ വളച്ചുകെട്ടി പറയേണ്ട " ഞാൻ പറഞ്ഞു.
"എടാ. മണ്ടാ.. മരമണ്ടാ.. മേഡം നിന്നെ ആഗ്രഹിക്കുന്നുണ്ട്. കുറേ ആയില്ലേ അവർ
💬 Comments
View all comments