0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 316.8K

എനിക്ക് നേരെ നീട്ടി.

"അയ്യോ! മേഡം. എന്റെ ബൈക്ക് ഇവിടെയുണ്ട്. എവിടെയാണെന്ന് വരേണ്ടതെന്ന് മേഡം പറഞ്ഞാൽ ഞാൻ എന്റെ ബൈക്കിൽ വന്നോളാം.'" ഞാൻ പറഞ്ഞു.

"എന്നാൽ ഞാനും ആദിയുടെ കൂടെ ബൈക്കിൽ വരാം. എന്താ ആദി?. ഞാൻ ഇന്ന് ഒത്തിരി സന്തോഷത്തിലാണ്. ആദിയാ എനിക്കീ സന്തോഷം തന്നത് . അതുകൊണ്ട് ആ സന്തോഷം എനിക്ക് ആദിയുടെ കൂടെ പങ്കുവെക്കണം."

"അയ്യോ! അതൊന്നും വേണ്ട മേഡം. അതൊക്കെ ആരെങ്കിലും കണ്ടാൽ മോശമാ. "

"എന്നാൽ നമുക്ക് എന്റെ കാറിൽ തന്നെ പോകാം . എന്താ "

"അപ്പോൾ എന്റെ ബൈക്ക്. അതെന്ത് ചെയ്യും മേഡം.? "

"ബൈക്കിനെ കുറച്ചു ചിന്തിച്ച് ആദി ടെൻഷൻ ആകേണ്ട. ആദിയുടെ ആ ബൈക്കിന്റെ താക്കോൽ സെക്യുരിറ്റിയെ ഏൽപ്പിച്ചിട്ട് ഓടി വാ. ഞാൻ കാറിൽ കയറിയിരിക്കാം. ആദിയുടെ ബൈക്കൊക്കെ എത്തേണ്ടടുത്ത് എത്തും."

പിന്നെ വേറൊന്നും ഓർക്കാതെ ഞാൻ വേഗം എന്റെ ബൈക്കിന്റെ താക്കോൽ സെക്യുരിറ്റിയെ ഏൽപ്പിച്ച ശേഷം തിരിച്ചു വന്നു. കാറിന്റെ ഡ്രൈവർ സീറ്റിലേക്ക് കയറി ഇരുന്നു. മേഡം എനിക്ക് തൊട്ടടുത്തുള്ള ഫ്രണ്ട് സീറ്റിലും.

ഞാൻ കയറി ഇരുന്ന ഉടനെ മേഡം എന്നെ പിടിച്ചു വലിച്ചുകൊണ്ട് എന്റെ ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു. മേഡത്തിൽ നിന്ന് അങ്ങനെ ഒരു നീക്കം പ്രതീക്ഷിക്കാത്തത് കൊണ്ട് എനിക്ക് തിരിച്ചു പ്രതികരിക്കാൻ ആയില്ല. ഞാൻ ഒരു നിമിഷം മിഴിച്ചു നിന്നുപോയി.

എന്റെ ചുണ്ടിൽ നിന്നും ചുണ്ട് മാറ്റിയ മേഡം എന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ മയങ്ങിപ്പോയ ഞാൻ പറഞ്ഞു.

"'മേഡം എന്നോട് ക്ഷമിക്കണം. എന്റെ ജീവിതത്തിൽ ഇത്

💬 Comments

View all comments