0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 317.2K

ഒരു കള്ളനാ, മഹാ കള്ളൻ. പെണ്ണുങ്ങളുടെ മനസ്സ് കവരുന്ന കള്ളൻ. "

"മേഡമാ കള്ളി. ആരേയും കൊതിപ്പിക്കുന്ന വേഷത്തിലും ഭാവത്തിലും വന്ന് ഒരു ഉമ്മ കൊണ്ടെന്ന മയക്കിയെടുത്ത സുന്ദരിയായ മേഡമാ ശരിക്കും കള്ളി."

ഞാൻ പറഞ്ഞത് കേട്ട് മേഡത്തിന്റെ മുഖത്ത് നാണത്തിന്റെ പുഞ്ചിരി വിരിഞ്ഞു.

"മേഡം ഞാനൊന്ന് ചോദിച്ചോട്ടെ.? മേഡം എന്താ ഈ വേഷത്തിൽ ഓഫീസിൽ വന്നത്. അതും ഇ സമയം. പറയാനുള്ളത് ഫോണിൽ വിളിച്ചു പറഞ്ഞാൽ പോരായിരുന്നോ. "

"എന്തേ. ഞാൻ ഈ സമയം ഇങ്ങനെയുള്ള വേഷത്തിൽ വന്നത് ആദിക്ക് ഇഷ്ടമായില്ലേ..?"

"ഇഷ്ടമായി. എന്നാലും മേഡത്തിനെ ഒരിക്കലും കാണാത്ത വേഷത്തിൽ കണ്ടത് കൊണ്ട് ചോദിച്ചതാ. "

"എന്റെ ആദി.. ഈ വേഷം എന്റെ മോള് ഐശ്വര്യ ഇന്ന് വാങ്ങിച്ചു വന്നതാ. അവളുടെ ഏതോ ഫ്രണ്ടിന്റെ പിറന്നാൾ ഫങ്ഷന് ഞാൻ ഉടുക്കണം എന്ന് പറഞ്ഞിട്ട്. അതിനു വേണ്ടി ഒന്ന് ഉടുത്തു നോക്കിയതാ. അപ്പോഴാ നമ്മൾ ആ പ്രോജെക്റ്റിൽ വിജയിച്ചെന്ന് അറിഞ്ഞത്. ആ സന്തോഷത്തിൽ ഞാൻ മറ്റൊന്നും നോക്കിയില്ല. ആ സന്തോഷം ആദിയെ നേരിട്ട് അറിയിക്കാൻ മറ്റൊന്നും ഓർക്കാതെ അതുപോലെ തന്നെ ഇറങ്ങി വന്നു പോയി. "

"അതുകൊണ്ട് ഈ വേഷത്തിൽ എനിക്കും മേഡത്തിനെ കാണാൻ പറ്റി."

"ആദി, എന്നെ ഈ വേഷത്തിൽ കണ്ടിട്ട് അവിടെ ആരെങ്കിലും എന്റെ ഈ വേഷത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ..? "

"ഏയ്! ആരും ഒന്നും പറഞ്ഞില്ല. എല്ലാവർക്കും അത്ഭുതം ആയി. അത്രയേ ഉള്ളൂ."

"അത് പോരല്ലോ. ആര് പറഞ്ഞില്ലെങ്കിലും ആ മഹേഷ് എങ്കിലും എന്തെങ്കിലും പറഞ്ഞു കാണുമല്ലോ?. പ്രത്യേകിച്ച് ഞാൻ ആദിയേയും

💬 Comments

View all comments