Chapter Title : ഐഷു 1 [VaSco]
കൊണ്ട് അവിടുന്ന് പോകുന്നു എന്ന് പറഞ്ഞപ്പോഴെങ്ങിലും അവൻ എന്തെങ്കിലും പറഞ്ഞു കാണുമല്ലോ.?"
"അത് ശരിയാ. അവന് എന്തോ സംശയം തോന്നി . അവൻ എന്നോട് അത് ചോദിക്കുകയും ചെയ്തു."
" എന്ത് സംശയം. അതുകൊണ്ടാണോ ആദി ഓഫീസിൽ നിന്ന് ഇറങ്ങാൻ വൈകിയത്.? "
"ഉം. അതെ. മേഡത്തിനെ ഇങ്ങനൊരു വേഷത്തിൽ കണ്ടു അവൻ ഞെട്ടിയിരുന്നു. മാത്രമല്ല ഇങ്ങനൊരു വേഷത്തിൽ വന്ന് മേഡം എന്നെ മാത്രം മേഡം വിളിച്ചു കൊണ്ട് പോകുന്നത് ഞാനും മേഡവും തമ്മിൽ എന്തോ ഉള്ളത് കൊണ്ടാണെന്ന അവന്റെ സംശയം "
"ആഹാ! അവന്റെ സംശയം കൊള്ളാലോ. എന്നിട്ട് ആദി എന്ത് പറഞ്ഞു."
"എന്ത് പറയണമായിരുന്നു..?" ഞാൻ മേഡത്തെ നോക്കിക്കൊണ്ട് ചോദിച്ചു.
"അത്. നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് പറഞ്ഞുകൂടായിരുന്നോ ". മേഡം നാണത്തോടെ പറഞ്ഞു.
"അയ്യടാ! എന്നിട്ട് വേണം അവൻ അവിടെ മുഴുവൻ അത് പറഞ്ഞു നടക്കാൻ. അല്ലെങ്കിൽ തന്നെ ഒന്നിൽ നിന്ന് ഞാൻ ഇപ്പോൾ കഷ്ടിച്ചു രക്ഷപ്പെട്ടതേ ഉള്ളൂ. അതിനിടയിൽ ഇനി ഒന്ന് കൂടെ വേണ്ടേ."
ഞാൻ ഒരു നിമിഷം രണ്ടു കൈയ്യും തൊഴുതുകൊണ്ട് പറഞ്ഞു. അത് കേട്ട് പൊട്ടിചിരിച്ച ശേഷം മേഡം വീണ്ടും ചോദിച്ചു.
"പിന്നെ ആദി എന്ത് പറഞ്ഞു.?"
" അത്. ഞങ്ങൾ തമ്മിൽ ഒന്നും ഇല്ലെന്ന് പറഞ്ഞു. ഞാൻ മേഡത്തിന്റെ കൂടെ വരുന്നത് നമ്മുടെ പ്രോജക്റ്റിനെ കുറിച്ച് വിശദമായി സംസാരിക്കാൻ ആണെന്ന് പറഞ്ഞു. അല്ലെങ്കിലും നമ്മൾ തമ്മിൽ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. " അത്രയും പറഞ്ഞു ഞാൻ നിർത്തി.
അത് കേട്ട് മേഡം ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"അത് ഏതായാലും നന്നായി.
💬 Comments
View all comments