0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 317.5K

അപ്പോൾ ആദിക്ക് കാര്യങ്ങൾ വേണ്ട പോലെ ഡീല് ചെയ്യാൻ അറിയാമല്ലോ."

അതും പറഞ്ഞു മേഡം ഡാഷ്‌ബോർഡിലെ മ്യൂസിക് സിസ്റ്റം ഓൺ ചെയ്തു. അതിൽ നിന്നും വളരെ മെലഡിയായ ഒരു പ്രണയഗാനം ഒഴുകി വരാൻ തുടങ്ങി.

" എന്ത് നല്ല പാട്ടല്ലേ..!? " എന്ന് പറഞ്ഞുകൊണ്ട് മേഡം സീറ്റിൽ ഒന്ന് കൂടെ ചെരിഞ്ഞിരുന്നുകൊണ്ട് എന്നെ നോക്കി .

കാറിനുള്ളിലെ നേരിയ വെളിച്ചത്തിൽ പോലും മേഡത്തിന്റെ ആ നോട്ടത്തിന് ഒരു പ്രത്യേക കാന്തിയുണ്ടായിരുന്നു. എന്തോ ഒരു കാന്തിക ശക്തിയുണ്ടായിരുന്നു . അതിൽ മയങ്ങിയ ഞാൻ മെല്ലെ മേഡത്തോട് ചോദിച്ചു.

"മേഡം . മേഡത്തിന് എന്താ എന്നോട് ഇങ്ങനെ തോന്നാൻ കാരണം. "

"എങ്ങനെ തോന്നാൻ കാരണം.?"

മേഡം എന്നോട് തിരിച്ചു ചോദിച്ചു. ആ ചോദ്യത്തിൽ ഞാനൊന്ന് ഞെട്ടി. കാരണം. ഞാൻ ഇത്രയും സമയം ചിന്തിച്ചതൊക്കെ വെറുതെ ആയിരുന്നോ. ഞാൻ വീണ്ടും മേടത്തോട് ചോദിച്ചു.

"മേഡത്തിന് എന്നോട് ഒന്നും തോന്നിയിട്ടില്ലേ..?"

"എന്ത് തോന്നാൻ. എനിക്ക് ഒന്നും തോന്നിയിട്ടില്ല. ആദിക്ക് എന്തെങ്കിലും തോന്നിയോ..?"

മേഡത്തിന്റെ ആ ചോദ്യം എന്നെ ആകെ കുഴക്കി. ഞാൻ ഇത്രയും സമയം മേഡത്തെ കുറിച്ച് കരുതിയത് തെറ്റായി പോയി എന്ന് അറിഞ്ഞതും എനിക്ക് എന്നോട് തന്നെ ദേഷ്യം വന്നു. കൂടെ കുറ്റബോധവും .

ഞാൻ കാർ ഒരു സൈഡിലായി നിർത്തിയ ശേഷം പറഞ്ഞു.

"സോറി മേഡം. എനിക്ക് തെറ്റിപ്പോയി. മേഡം എന്നോട് ക്ഷമിക്ക്. എന്നെ തിരിച്ചു ഓഫീസിലേക്ക് വിട്ടേക്ക്. ഞാൻ അവിടുന്ന് എങ്ങനെ എങ്കിലും വീട്ടിലേക്ക് പോയിക്കോളാം. മേഡം വെറുതെ ബുദ്ധിമുട്ടേണ്ട.

ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥ കാണിക്കുക എന്നത്

💬 Comments

View all comments